jio 800x100
jio 800x100
728-pixel-x-90
<< >>

സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന എ വിന്‍സെന്റ് അന്തരിച്ചു

ചെന്നൈ:ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖ ഛായാഗ്രാഹകനും മുന്‍കാല മലയാള സിനിമാ സംവിധായകനുമായ എ വിന്‍സെന്റ്(88) അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച്ചയായിരുന്നു അന്ത്യം.ചെന്നൈയില്‍ ചെത്‌പെട്ട് ഹാരിങ്ടണ്‍ റോഡിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹം രണ്ടാഴ്ചയായി രോഗബാധിതനായിരുന്നു. ഭാര്യ: മാര്‍ഗരറ്റ്. മക്കളായ ജയാനന്‍ വിന്‍സെന്റും അജയന്‍ വിന്‍സെന്റും ചലച്ചിത്ര ഛായാഗ്രാഹകരാണ്. കലാസംവിധായകന്‍ സാബു സിറില്‍ സഹോദരീപുത്രനാണ്.

സ്റ്റുഡിയോയ്ക്ക് പുറത്തേക്ക് മലയാള സിനിയെ കൊണ്ടുപോയ ഛായാഗ്രാഹകനാണ് വിന്‍സെന്റ്.1954ല്‍ പുറത്തിറങ്ങിയ പ ഭാസ്‌കരന്‍-രാമു കാര്യാട്ട് കൂട്ടുകെട്ടിന്റെ നീലക്കുയില്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് വിന്‍സെന്റ് ആദ്യമായി മലയാള സിനിയ്ക്കായി ക്യാമറ കണ്ണുകള്‍ തുറന്നത്.നിരവധി മാറ്റങ്ങള്‍ വന്നിട്ടുള്ള മലയാള സിനിമയുടെ ആദ്യ കാലമാറ്റങ്ങള്‍ക്ക് പ്രധാനമായു തുടക്കമിട്ട ചിത്രമായിരുന്നു നീലക്കുയില്‍.

ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും പ്രഗത്ഭ ഛായാഗ്രാഹകന്മാരില്‍ ഒരാളെന്നു പേരെടുത്ത ശേഷമാണു സംവിധാന രംഗത്തേക്കു കടന്നത്. ചലച്ചിത്ര ലോകം വിന്‍സെന്റ് മാഷ് എന്നു വിളിച്ച അലോഷ്യസ് വിന്‍സെന്റ് 1926ല്‍ കോഴിക്കോട്ടാണു ജനിച്ചത്. പിതാവില്‍ നിന്നും ഫോട്ടോഗ്രാഫിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചു.പിന്നീടു ചലച്ചിത്ര നിര്‍മ്മാണത്തിന്റെ ഈറ്റില്ലമായ മദിരാശിയിലെത്തി.

ജമിനി സ്റ്റുഡിയോയില്‍ കമാല്‍ ഘോഷ്, കെ രാമനാഥന്‍ എന്നിവരുടെ ശിഷ്യനായ അദ്ദേഹം ‘ബ്രതുകു തെരുവു’ എന്ന തെലുങ്കു ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. സംവിധായകനായ ആദ്യ ചിത്രം ഭാര്‍ഗവീനിലയമാണ് (1964).വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം.കഥയും തിരക്കഥയും സംഭാഷണവും ബഷീര്‍ തന്നെയാണെഴുതിയത്.സംവിധായകനെന്ന നിലയില്‍ വിന്‍സെന്റ് മലയാളികളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചു.എം.ടി. വാസുദേവന്‍ നായരുടെ സിനിമാപ്രവേശം വിന്‍സെന്റ് സംവിധാനം ചെയ്ത ‘മുറപ്പെണ്ണിലൂടെയാണ് (1965). അസുരവിത്ത്, തുലാഭാരം,നദി, നിഴലാട്ടം, നഖങ്ങള്‍, നഗരമേ നന്ദി, കൊച്ചു തെമ്മാടി, ത്രിവേണി, ആഭിജാത്യം, ഗന്ധര്‍വ്വക്ഷേത്രം, അച്ചാണി, ചെണ്ട, അനാവരണം, അഗ്നിനക്ഷത്രം തുടങ്ങിയവ മറ്റു പ്രധാന ചിത്രങ്ങളാണ്.

INDIANEWS24 OBIT DESK

Leave a Reply