jio 800x100
jio 800x100
728-pixel-x-90
<< >>

സംവിധായകരല്ല,നടന്മാര്‍ തന്നെ കേമന്‍മാര്‍ !

ഷാര്‍ജ: ക്രിക്കറ്റ്,  ഗ്രൌണ്ട് വിട്ട്  വെള്ളിത്തിരയിലേക്ക് കൂടുമാറ്റം നടത്തുന്ന കാലമാണല്ലോ ഇത്. അപൂര്‍വ്വമായ ഒരു മത്സരം ഷാര്‍ജയിലും നടന്നു.ഒരു പക്ഷെ താരങ്ങളുടെ അതിപ്രശസ്തിയില്‍ മനം നൊന്താവണം ഇക്കുറി സംവിധായകരും ഗ്രൗണ്ടിലിറങ്ങിയത്. വലിയ വിജയങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കൂട്ടം യുവ സംവിധായകരാണ് താരങ്ങളോട് മത്സരിക്കാനിറങ്ങിപ്പുറപ്പെട്ടത്. പക്ഷെ ഫലം തഥൈവ ! കുഞ്ചാക്കോ ബോബനും കൂട്ടരും  ഷാര്‍ജയില്‍ വെള്ളിയാഴ്ച നടന്ന സിനിമാ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഡയറക്ടേഴ്‌സ് ഇലവനെ  ഒമ്പത് വിക്കറ്റിനാണ്  നിലം പരിശാക്കിയത്.celebrity cricket 3

സംവിധായകരുടെ ക്യാപ്റ്റന്‍ എം.എ നിഷാദിനെ പന്ത് ശരിക്ക് ബാറ്റില്‍ തൊടുന്നതിനു മുമ്പേ വിനു മോഹന്‍ clean bowledനിവേദിച്ചു. വെറും ഒരു റണ്‍സാണ് നിഷാദ് നേടിയത്. പിന്നെ നിലം തൊട്ടില്ല സംവിധായക കൂട്ടം. തുടര്‍ച്ചയായ ഓവറുകളില്‍ 3 വിക്കറ്റുകള്‍ നേടിയ വിനു സിനിമയേക്കാള്‍ തനിക്ക് പറ്റിയ പണി ക്രിക്കറ്റാണെന്ന് തെളിയിച്ചു. സിനിമയില്‍ വിജയങ്ങളില്ലാത്തതിന്‍റെ വാശി തീര്‍ത്ത ഉണ്ണി മുകുന്ദനും പ്രശാന്ത് അലക്സും കൂടി അവശേഷിച്ച സംവിധായക പ്രതിഭകളെ കുരുതി കഴിച്ചു.

ഒരു ഘട്ടത്തില്‍ ഡയറക്ടേര്‍സ് ഇലവന്‍ 75 റണ്‍സ് കടക്കില്ലെന്ന് തോന്നിച്ചെങ്കിലും പഴയ മുഖം മാത്രം കൈമുതലായുള്ള വൈസ് ക്യാപ്റ്റന്‍ ദീപന്റെ ചെറുത്ത് നില്‍പ്പ് അവരെ തുണച്ചു. പക്ഷെ പ്രിഥ്വിരാജിനെകൊണ്ട് ഇടിപ്പിക്കുന്നത് പോലെ എളുപ്പമല്ല റണ്‍സ് നേടുന്നതെന്ന് ദീപനും മനസിലായി. pridhiraajdeepan ma nishaadസംവിധായകരെ അടിച്ചു നിലം പരിശാക്കുന്നതില്‍ വിരുതനായ ഉണ്ണി മുകുന്ദന്‍ തന്നെ ദീപന്റെയും അന്തകനായി. ദീപന്‍ 23 റണ്‍സ് എടുത്തു സംവിധായകരില്‍ “ഒന്നാമനായി”.

മറുപടി ബാറ്റിംഗിനിറങ്ങിയ താരക്കൂട്ടം കുഞ്ചാക്കോ ബോബന്റെ വിശുദ്ധിയേറിയ 33 റണ്‍സിന്‍റെയും സൈജു കുറുപ്പിന്‍റെ 36 റണ്‍സിന്റെ വെടിവഴിപാടിന്റെയും സഹായത്തോടെയും സംഗതി അവസാനിപ്പിച്ചു.ഇരുവരെയും പുറത്താക്കാന്‍ കിണഞ്ഞു പരിശ്രമിച്ച സംവിധാന പ്രതിഭകള്‍ ഏത്തമിട്ടു കീഴടങ്ങി. ഇതോടെ ഈ പണി അവസാനിപ്പിക്കണമെന്ന് പറയാതെ പറയുകയായിരുന്നു കുഞ്ചാക്കോ ബോബനും കൂട്ടരും. ഓരോരുത്തര്‍ക്കും പറഞ്ഞ പണി ചെയ്യണമെന്ന “സന്ദേശം” താരക്കൂട്ടത്തില്‍ നിന്നും ലഭിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെ ഇനി ക്യാമറയുടെ “പുറകിലേക്ക്” എന്ന് സംവിധായക നായകന്‍ നിഷാദ് ആത്മഗദം ചെയ്തു. “പുതിയ മുഖം” അതേറ്റു പറഞ്ഞു.ജോഷിയും സത്യന്‍ അന്തിക്കാടും ഫാസിലും കമലും ലാല്‍ ജോസും കളത്തിലിറങ്ങാതിരുന്നത് നമ്മുടെ ഭാഗ്യം ! സുകൃതം !celebrity cricket

ഇതിനെല്ലാം സാക്ഷിയായി സംവിധായിക കുലപതി സിദ്ധിഖും മൌന മന്ദഹാസത്തോടെ സാക്ഷാല്‍ മമ്മൂട്ടിയും അദ്ദേഹത്തിന്‍റെ സഹചാരി സുരാജ് വെഞ്ഞാറമൂടും !! രമ്യാ നമ്പീശനും  മിത്രാ കുര്യനും  തെസ്‌നി ഖാനും സുബി സുരേഷിന്റെ നേതൃത്വത്തില്‍ അടക്കിച്ചിരിക്കുന്നത്‌ ” എല്ലാവരും കണ്ടു”.

അസംബന്ധ കാഴ്ചകളിലൊന്ന് കൂടി എന്ന് ഷാര്‍ജാ മലയാളികള്‍ അടക്കം പറഞ്ഞു, ചായ കുടിച്ചു പിരിഞ്ഞു.

SANU INDIANEWS24

Leave a Reply