jio 800x100
jio 800x100
728-pixel-x-90
<< >>

സംഗീത സംവിധായകന്‍ രവീന്ദ്ര ജയിന്‍ അന്തരിച്ചു

മുംബൈ:പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജയിന്‍(71) അന്തരിച്ചു.മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം.നാഗ്പൂരില്‍ ഒരും സംഗീത പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ നില മോശമായതോടെ മുംബൈയിലേക്ക് മാറ്റുകയായിരുന്നു.എയര്‍ ആംബുലന്‍സിലാണ് ഇദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചത്.

ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ബോളിവുഡില്‍ പാടാന്‍ അവസരമൊരുക്കിയത് രവീന്ദ്ര ജയിന്‍ ആയിരുന്നു.ജന്മനാ അന്ധനായിരുന്ന അദ്ദേഹം ഗാനരചനയിലും പ്രശസ്തനായിരുന്നു.ഇദ്ദേഹത്തിന്റെ ഒരു ഹിന്ദി ഗാനം ആലപിച്ചത് വഴി യേശുദാസിന് ഒരു തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.വോയ്‌സ് ഓഫ് ഇന്ത്യ എന്നാണ് യേശുദാസിനെ രവീന്ദ്ര ജയിന്‍ വിശേഷിപ്പിച്ചത്.

INDIANEWS24.COM Mumbai

Leave a Reply