jio 800x100
jio 800x100
728-pixel-x-90
<< >>

സംഗീത രാജശിൽപി എം.കെ അർജുനൻ അന്തരിച്ചു

കൊച്ചി: നിത്യഹരിത ഗാനങ്ങളുടെ രാജശിൽപിയായ പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ(84) അന്തരിച്ചു.

ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തി. നാടകഗാനങ്ങൾ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അർജുനൻ 1968 ൽ കറുത്ത പൗർണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയിൽ സജീവമായത്.

.കൊച്ചി പള്ളുരുത്തിയിലെ പാർവതി മന്ദിരം വസതിയിൽ പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.

രണ്ടാമത്തെ ചിത്രമായ റസ്റ്റ് ഹൗസ് എന്ന ചിത്രത്തിലെ പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു, മുത്തിലും മുത്തായ, പാടാത്ത വീണയും പാടും,

യമുനേ യദുകുലരതിദേവനെവിടെ, പറഞ്ഞപോലെ യമുനേ… അങ്ങനെ ഹിറ്റുകളുടെ തേന്മമഴ തന്നെയാണ് ആ ചിത്രത്തിൽ പിറന്നത്. 1975 ൽ പുറത്തിറങ്ങിയ പിക്നിക്ക് എന്ന ചിത്രത്തിൽ വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന പാട്ട് ഇന്നും ജനമനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

ശ്രീകുമാരൻ തമ്പി-എം.കെ അർജുനൻ മാഷ് ടീമിന്റെ കൂട്ടായ്മയിൽ പിറന്നത് മലയാളത്തിന് എക്കാലവും ഓർമ്മിക്കാവുന്ന സുന്ദര ഗാനങ്ങളാണ്. പാടാത്ത വീണയും പാടും, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ചെമ്പകത്തൈകൾ പൂത്ത, പാലരുവി കരയിൽ പഞ്ചമി വിടരും പടവിൽ, മല്ലികപ്പൂവിൻ മധുരഗന്ധം…ആ ത്രിസന്ധ്യ തൻ അനഘമുദ്രകൾ, ആയിരം അജന്ത ചിത്രങ്ങളെ, സൂര്യകാന്തിപ്പൂ ചിരിച്ചു..സിന്ധൂരം തുടിക്കുന്ന തിരുനെറ്റിയിൽ…ഉറങ്ങാൻ കിടന്നാൽ ഓമനേ നീ..അങ്ങനെ പോകുന്ന ഹിറ്റുകളുടെ നിര..

അർജുനൻ മാസ്റ്റർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സിനിമാലോകം., മോഹൻലാൽ മമ്മൂട്ടി, മഞ്ജു വാര്യർ, ജയസൂര്യ, മുരളിഗോപി, ബിജിബാൽ, ഷമ്മി തിലകൻ, ഉണ്ണി മുകുന്ദൻ, ജി വേണുഗോപാൽ, ഹരീഷ് ശിവരാമകൃഷ്ണൻ, നിവിൻ പോളി, ആഷിക് അബു, ജോജു ജോർജ്, എം ജി ശ്രീകുമാർ, ഗോപി സുന്ദർ, ഇർഷാദ് അലി തുടങ്ങിയവർ ഫെയ്സ്ബുക്കിലൂടെയാണ് ആദരാഞ്ജലികൾ സമർപ്പിച്ചിരിക്കുന്നത്.

INDIANEWS24 KOCHI DESK

Leave a Reply