jio 800x100
jio 800x100
728-pixel-x-90
<< >>

സംഗീതത്തിന്റെയും യോഗയുടെയും അപൂര്‍വ്വ ദിനമായി ജൂണ്‍ 21

ഇന്ന് ജൂണ്‍  ഇരുപത്തിയൊന്ന്, അന്താരാഷ്ട്ര യോഗ ദിനവും ലോക സംഗീത ദിനവും ഒത്തുവരുന്ന അപൂർവ ദിനമാണ്‌.നിരവധി പരിപാടികളാണ് യോഗ ദിനത്തോടനുബന്ധിച്ച് ലോകമൊട്ടാകെ സംഘടിപ്പിച്ചിരിക്കുന്നത്.
1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്. 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്. ഫെറ്റെ ഡെ ല മ്യൂസിക്‌ എന്ന പേരിലാണ്‌ ഫ്രാൻസിൽ ഇത് അറിയപ്പെടുന്നത് അങ്ങനെ 1982 മുതൽ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി . ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നു.

ഇന്ത്യയിലും ലോക സംഗീത ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്.കൊവിഡ് കാലമായതിനാല്‍ കൂടുതല്‍ ആഘോഷങ്ങളും ഓണ്‍ലൈനായും ടെലിവിഷന്‍ ചാനലുകളിലൂടെയുമാണ്‌ സഘടിപ്പിക്കുന്നത്.സംഗീത ദിനത്തോടനുബന്ധിച്ച് നിരവധി സംഗീതജ്ഞര്‍ മ്യൂസിക് ആല്‍ബങ്ങളും കവര്‍ സോങ്ങുകളും പുറത്തിറക്കിയിട്ടുണ്ട്.

INDIANEWS24 MUSIC DESK

Leave a Reply