728-pixel-x-90-2-learn
728-pixel-x-90
<< >>

‘സംഗീതം എം കെ അര്‍ജ്ജുനന്‍’ പ്രഥമ പ്രദര്‍ശനം നടത്തി

മലയാള ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിക്കുന്ന ഗാനങ്ങളാല്‍ സമൃദ്ധമാക്കിയ എം കെ അര്‍ജ്ജുനന്‍ മാസ്റ്ററെക്കുറിച്ചുള്ള ‘സംഗീതം എം കെ അര്‍ജ്ജുനന്‍’ എന്ന ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്‍ശനം കലാഭവന്‍ തീയേറ്ററില്‍ നടന്നു.പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.മന്ത്രി വി എസ് ശിവകുമാര്‍ മുഖ്യാതിഥിയായി. രാഷ്ട്രീയ,സംഗീത,സിനിമാ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

1969-ല്‍ കറുത്ത പൗര്‍ണ്ണമി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ ചലച്ചിത്ര സംഗീത സംവിധാന രംഗത്തെത്തുന്നത്. അന്നുമുതല്‍ ഇന്നുവരെയുള്ള അദ്ദേഹത്തിന്റെ സംഗീതയാത്രയുടെ ചുരുക്കമാണ് ഈ ചിത്രം.അര്‍ജ്ജുനന്‍ മാഷ് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രമുഖരുടെ അടുത്ത് വീണ്ടും എത്തുന്ന പ്രതീതിയിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.അടുത്തിടെ അന്തരിച്ച സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍ക്കരികില്‍ എത്തുന്നത് വികാരനിര്‍ഭരമാണ്.രാഘവന്‍ മാസ്റ്റര്‍ക്കു പുറമേ വയലാര്‍, ദേവരാജന്‍ മാസ്റ്റര്‍, പി ഭാസ്‌കരന്‍, ബാബുരാജ് തുടങ്ങിയവരുടെ വീടുകളിലും ഈ ഡോക്യുമെന്ററിയിലെ അര്‍ജ്ജുനന്‍ മാസ്റ്ററെ കാണാം.അര്‍ജ്ജുനന്‍ മാസ്റ്റര്‍ സംഗീതം നിര്‍വ്വഹിച്ച അറുപതോളം ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ രാഗലയതാളമായി പല രംഗങ്ങളിലും പെയ്തിറങ്ങുന്നു.ഇതില്‍ നാടക ഗാനങ്ങളും ഉള്‍പ്പെടും.160-ല്‍ അധികം ചിത്രങ്ങള്‍ക്കായി ആയിരത്തിലധികം ഗാനങ്ങളൊരുക്കിയ അര്‍ജ്ജുനന്‍ മാസ്റ്ററുടെ കഷ്ടതകള്‍ പിന്നിട്ട ജീവിതവും കുടുംബവും എല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നു.

രണ്ടര വര്‍ഷം കൊണ്ട് 10 ഷെഡ്യൂളുകളായാണ് ഇത് പൂര്‍ത്തിയാക്കിയത്.തിരുവനന്തപുരം മ്യൂസിക് ഫ്രട്ടേര്‍ണിറ്റി നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും സജീവ് പാഴൂരാണ് നിര്‍വ്വഹിച്ചത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജി അശോക് കുമാര്‍.ബിജിബാലാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ക്യാമറ : സന്തോഷ് മണക്കാട്, പ്രവീണ്‍ പണിക്കര്‍, എഡിറ്റിങ് : എം.എസ്.അരുണ്‍, ശബ്ദ മിശ്രണം: ഹരികുമാര്‍.

INDIANEWS24 CULTURAL DESK

Leave a Reply