jio 800x100
jio 800x100
728-pixel-x-90
<< >>

ഷൈന്‍ ടോമും നിസാമും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കുന്നു

കൊച്ചി:കൊച്ചിയില്‍ മയക്കു മരുന്നുമായി പിടിയിലായ നടന്‍ ഷൈന്‍ ടോം ചാക്കോയും വ്യവസായി മുഹമ്മദ് നിസാമും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.സെക്യൂരിറ്റി ജീവനക്കാരനെ ആഡംബരകാറുമായെത്തി ഇടിച്ചു കൊലപ്പെടുത്താന്‍ നോക്കിയ നിസാം നേരത്തെ അറസ്റ്റിലായിരുന്നു.

അറസ്റ്റിലായ നിസാമിനെതിരെ വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകളാണുള്ളത്.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായി നടത്തിയ പരിശോധനകളുടെ ഭാഗമായാണ് ഇയാളുടെ കടവന്ത്രയിലുള്ള ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയത്.പരിശോധനക്കെത്തിയ പോലീസ് ഇവിടെ നിന്നും പത്ത് ലക്ഷത്തിന്റെ കൊക്കെയ്ന്‍ കണ്ടെത്തി.ഫ്ലാറ്റില്‍ ഉണ്ടായിരുന്ന ഷൈന്‍ ടോം ചാക്കോ, മോഡലുകളായ സ്‌നേഹ,രേഷ്മ,ടിന്‍സി എന്നിവരെയും പോലീസ് പിടികൂടി.ഇവര്‍ക്കൊപ്പം യുവ സഹ സംവിധായികയായ ബ്ലെസിയും അറസ്റ്റിലായിട്ടുണ്ട്.

അടുത്ത കാലത്തിറങ്ങിയ ‘ഇതിഹാസ’ എന്ന ചിത്രത്തിലെ നായകനാണ് ഷൈന്‍,ഈ അടുത്ത കാലത്ത്,അന്നയും റസൂലും എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഷൈന്‍ അറസ്റ്റിലായ വിവരം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.അതേസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മോഡലുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പുറത്തു വിട്ടിട്ടില്ല.തൃശൂര്‍ ശോഭാ ഡെവലപ്പേഴ്‌സിന്റെ ഫ്ലാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചതിനാണ് മുഹമ്മദ് നിസാം അറസ്റ്റിലായത്.

INDIANEWS24 KOCHI

Leave a Reply