കൊച്ചി:കൊക്കെയിന്‍ പിടിച്ചെടുത്ത കേസില്‍ യുവനടന് ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതി.മോഡലായ രേഷ്മയാണ് ഒന്നാംപ്രതി.സഹസംവിധായിക ബ്ലെസി രണ്ടാംപ്രതിയാണ്.
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.ഇതിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു.മയക്കുമരുന്ന് ശൃംഖലയുടെ ഉറവിടം കണ്ടത്താന്‍ പ്രതികളെ ഇനിയും ചോദ്യംചെയ്യണമെന്നും പോലീസ് വ്യക്തമാക്കി.
പത്ത് ലക്ഷം രൂപ വില മതിക്കുന്ന കൊക്കെയ്നുമായി ഷൈന്‍ ടോം ചാക്കോയും മോഡലുകളും മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിലാണ് പിടിയിലായത്. ഷൈന്‍ ടോം ചാക്കോ, രേഷ്മ, ബ്ലെസി, ടിന്‍സി, സ്നേഹ എന്നിവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.കിംഗ്സ് ഗ്രൂപ്പ് ഉടമയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിസാമിന്റെ കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണവുമായി രംഗത്തെത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ യുവനടനും സംഘവും മയക്കുമരുന്ന ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.ഇവര്‍ കടവന്ത്രയിലെ ഫല്‍റ്റില്‍ ഉണ്ടെന്ന് കൃത്യമായ വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
INDIANEWS24