728-pixel-x-90-2-learn
728-pixel-x-90
<< >>

ഷേയ്ഖ് ജാബില്‍ അല്‍ മുബാരക് കുവൈറ്റിന്റെ പുതിയ പ്രധാനമന്ത്രി

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ പുതിയ പ്രധാനമന്ത്രിയായി ഷേയ്ഖ് ജാബില്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബയെ നിയമിച്ചു. അമീര്‍ ഷേയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബില്‍ അല്‍ സബയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്.

തിങ്കളാഴ്ച്ച രാജ്യത്തെ പ്രധാനമന്ത്രി ഉള്‍പ്പെടെ 16 അംഗ മന്ത്രിസഭ രാജിവെച്ചിരുന്നു. തുടര്‍ന്ന് കാവല്‍ മന്ത്രിയായി അധികാരത്തില്‍ തുടരണമെന്ന് അമീര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. രാജകുടുംബത്തെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കുന്നത് ഒഴിവാക്കാനാണ് മന്ത്രിസഭ രാജിവെച്ചത്. കാബിനറ്റ് കാര്യമന്ത്രിയും മുതിര്‍ന്ന ഭരണ കുടുംബാംഗവുമായി രാജകുമാരന്‍ ഷേ്ഖ് മുഹമ്മദ് അബ്ദുള്ള അല്‍ സബയുടെ കൃത്യനിര്‍വ്വഹണത്തില്‍ അപാകതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ പരസ്യമായ കുറ്റവിചാരണ ചെയ്യാനായി നോട്ടീസും നല്‍കി. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ കൂട്ടരാജിക്കായി ഒരുങ്ങിയത്.

INDIANEWS24.COM

Leave a Reply