അറബി വേഷത്തില്‍ ബിജുമേനോനെത്തുന്നു.വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഷേക്ക് ഹാന്‍ഡ്.
ഒരു അറബി കല്യാണത്തില്‍ ഉണ്ടായ അറബി സന്തതി പാതി മലയാളിയാണ്.ചിത്രത്തിലെ മറ്റൊരു പ്രധാന താരമായ ജയസൂര്യ ഗള്‍ഫില്‍ ജോലിനോക്കുന്നതിനിടെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ അറിബിയേയും കൂടെ കൂട്ടുന്നു.ഉമ്മാന്റെ നാട്ടില്‍ പോയേക്കാം എന്ന ത്രില്ലില്‍ കൊഴിക്കോട് വന്നിറങ്ങുന്ന അറബിക്ക് കിട്ടുന്ന പണിയാണ് ഷേക്ക് ഹാന്‍ഡ് പറയുന്നത്.കോഴിക്കോടന്‍ ഭാഷയ്ക്കും സിനിമയില്‍ പ്രത്യേക റോളുണ്ട്.
2014 ലെ ഹിറ്റായ പത്ത് ചിത്രങ്ങളില്‍ ഉള്‍പ്പെട്ട വെള്ളിമൂങ്ങയ്ക്കു ശേഷം എത്തുന്ന ഈ ബിജു മേനോന് ചിത്രവും കോമഡിക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന വൈ വി രാജേഷിന്റേതാണ്.ലാലു അലക്സ്, നെടുമുടി വേണു, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ നായികയെ തീരുമാനിച്ചിട്ടില്ല. മാര്‍ച്ച് ആദ്യം ദുബായിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക.പത്ത് ദിവസത്തിനു ശേഷമുള്ള ലൊക്കേഷന്‍ കോഴിക്കോട് കേന്ദ്രീകരിച്ചാകും.
INDIANEWS24.COM MOVIES