ടെക്സസ്: അമേരിക്കയില്‍ മൂന്ന് വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മലയാളിയായ വളര്‍ത്തമ്മ സിനി മാത്യൂസും അറസ്റ്റിലായി. കേസില്‍ നേരത്തെ എറണാകുളം സ്വദേശിയായ വളര്ത്തച്ഛന് വെസ്ലി മാത്യൂസ് അറസ്റ്റിലായിരുന്നു. കുട്ടിയെ അപാടപ്പെടുത്താന് ബോധപൂര്‍വ്വം ശ്രമിച്ചുവെന്ന കുറ്റമാണ് അമേരിക്കന്‍ പോലീസ് സിനിക്കുമേല് ചുമത്തിയിട്ടുള്ള കുറ്റം.
കഴിഞ്ഞ മാസം ഏഴിന് പുലര്‍ച്ചെ മുതല്‍ കാണാതായ ഷെറിന് മാത്യൂസ് എന്ന കുട്ടിയ ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഒക്ടോബര്‍ 22ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാതായെന്ന പരാതിയുമായി പോലീസിനെ സമീപിച്ച വെസ്ലി കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മൊഴിമാറ്റിയിരുന്നു. പാല് കുടിക്കാതിരുന്നതിന് ശിക്ഷയായി പുലര്‍ച്ചെ മൂന്ന് മണി നേരത്ത് വീടിന് പുറത്ത് തനിച്ച് നിര്‍ത്തി 15 മിനിറ്റ് ശേഷം വന്നു നോക്കിയപ്പോള്‍ കണ്ടില്ലെന്നായിരുന്നു പരാതി. ഏഴിന് രാവിലെ ടെക്സസിലെ റിച്ചാഡ്സണ് പോലീസില്‍ പരാതിയുമായി ചെന്ന വെസ്ലിയെ കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. പിന്നീട് കൊലപാതകം സംബന്ധിച്ച മൊഴി നല്‍കിയതോടെ വീണ്ടും അറസ്റ്റ് ചെയ്തു. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം പാല് നിര്‍ബന്ധിപ്പിച്ച് കുടിക്കുന്നതിനിടെ ശ്വാസതടസ്സം നേരിട്ട് ഷെറിന് അബോധാവസ്ഥയിലായി. തുടര്‍ന്ന് മരിച്ചെന്ന് കരുതി ഉപേക്ഷിച്ചതായി വെസ്ലി മൊഴി നല്കി.
കേസില്‍ ആദ്യം മുതലേ വെസ്ലിയും ഭാര്യ സിനിയും നല്കിയ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നു. ടെക്സസിലെ ഇവരുടെ വീടിന് സമീപമുള്ള കലുങ്കിനടിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തനിക്കൊന്നും അറിയില്ലായിരുന്നു. വെസ്ലിയും കുഞ്ഞും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നു ഒന്നും അറിഞ്ഞിരുന്നില്ലെന്ന മൊഴിയാണ് സിനി ആദ്യം പോലീസിന് നല്‍കിയിരുന്നത്. എന്നാല്‍ സംഭവദിവസം രാത്രി ദമ്പതികളും അവരുടെ നാല് വയസ്സുള്ള സ്വന്തം കുട്ടിയും ഷെറിനെ വീട്ടില്‍ തനിച്ചാക്കി പുറത്തുപോയി ഭക്ഷണം കഴിച്ചതായി പോലീസ് കണ്ടെത്തി. ഷെറിന് മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസിനെ നയിച്ചത് വെസ്ലി മാത്യൂസിന്റെ കാറിനുള്ളില്‍ നിന്നും ലഭിച്ച ഡി എന്‍ എ സാമ്പിളുകളാണ്.
2016 ജൂണില്‍ ബീഹാറിലുള്ള അനാഥാലായത്തില്‍ നിന്നാണ് ഷെറിന് മാത്യൂസിനെ ദമ്പതികള്‍ ദത്തെടുത്തത്. ഇവരുടെ സ്വന്തം കുട്ടിക്ക് കൂട്ടായി ഒരു കുഞ്ഞിനെ കൂടി വേണമെന്നതിന്റെ ഭാഗമായാണ് ദത്തെടുത്തത്.
INDIANEWS24.COM Texas