728-pixel-x-90-2-learn
728-pixel-x-90
<< >>

ഷെയ്ഖ് മുഹമ്മദ് തന്നെ അനുകരിച്ച ബാലികയെ കണ്ടുമുട്ടി

ദുബായ്:യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്നെ അനുകരിച്ച പെൺകുട്ടിയെ നേരിൽ കണ്ടു. മഹ്റ അൽ ഷെഹി എന്ന ബാലികയെ കണ്ടെത്തിയ അദ്ദേഹം അനുമോദിച്ചു.

ഷെയ്ഖ് മുഹമ്മദിന്റെ പ്രസംഗവും ആംഗ്യവും അനുകരിക്കുന്ന മഹ്റ അൽ ഷെഹിയുടെ വിഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.സംഭവം ഏറെ പ്രചാരത്തിലായതോടെ ഷെയ്ഖ് മുഹമ്മദ് ബാലികയെ നേരിട്ട് കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു.മഹ്റ അൽ ഷെഹിയെ മടിയിലിരുത്തിയ അദ്ദേഹം വീണ്ടും അനുകരിക്കാൻ ആവശ്യപ്പെട്ടു. ഷെയ്ഖ് മുഹമ്മദിന്റെ ഭാവത്തിൽ യാതൊരു കൂസലുമില്ലാതെ വർത്തമാനം പറഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply