728-pixel-x-90-2-learn
728-pixel-x-90
<< >>

ഷൂമാക്കറിന് വീണ്ടും ശസ്ത്രക്രിയ

പാരിസ്: സ്കീയിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കേല്‍ ഷൂമാക്കറിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. തിങ്കളാഴ്ച ഷൂമാക്കറിനെ രണ്ടാമത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഗ്രെനോബ്ലെയിലെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഷൂമാക്കറിന്റെ തലച്ചോറിലെ ഇടതുഭാഗത്ത്‌ കട്ടപിടിച്ചിരുന്ന രക്തം നീക്കം ചെയ്തു. നേരത്തെ വലതുഭാഗത്തും സമാനമായ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍, ശസ്ത്രക്രിയയിലൂടെ മാറ്റാന്‍ കഴിയാത്ത ഭാഗങ്ങളില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇപ്പോഴും ഷൂമാകറിന്റെ നില ആശങ്കാജനകമാണെന്ന് അവര്‍ അറിയിച്ചു.

ഫ്രഞ്ച് ആല്‍പ്സില്‍ സ്കീയിംഗ് നടത്തുന്നതിനിടെ പാറയില്‍ തലയിടിച്ചാണ് ഷൂമാക്കറിന് പരിക്കേറ്റത്.

Leave a Reply