വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുഗന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പുലിയൊടൊപ്പമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നു.വിയെറ്റ്നാമിലെ ഹാനോയിലാണ് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.ഇവിടെയുള്ള ഒരു വനമേഖലയില്‍ പുലിയോടൊത്തുള്ള രംഗം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.
തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്ററായ പീറ്റര്‍ ഹെയിനിനൊപ്പം നില്ക്കുന്ന വിയെറ്റ്നാമില്‍ നിന്നുള്ള ചിത്രം താരം തന്റെ ഫേയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ജനിച്ചതും വളര്‍ന്നതും എല്ലാം ചെന്നൈയിലാണെങ്കിലും സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയിനിന്റെ സ്വന്തം നാടാണ് വിയെറ്റനാം.ഇന്ത്യയൊന്നാകെ റിലീസിനായി കാത്തിരിക്കുന്ന ബാഹുബലി എന്ന ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററും ഇദ്ദേഹം തന്നെയാണ്.
മുളകുപാടം ഫിലിംസ് നിര്‍മ്മിക്കുന്ന പുലിമുരുകന് ഉദയകൃഷ്ണ തനിച്ച് രചന നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട്.ഉദയകൃഷ്ണ-സിബി കെ തോമസ് കൂട്ടുകെട്ടില്‍ നിരവധി ഹിറ്റുകളാണ് ബോക്സ് ഓഫീസില്‍ വന്നുപോയത്.
INDIANEWS24.COM Movies