728-pixel-x-90-2-learn
728-pixel-x-90
<< >>

ഷീല ദീക്ഷിത് രാജിവച്ചു

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവച്ചു. രാജിക്കാര്യം ചൊവ്വാഴ്ച്ച ഷീല ദീക്ഷിത് തന്നെയാണ് ദല്‍ഹിയിലെ കേരളഹൗസില്‍ അറിയിച്ചത്. കേന്ദ്രം മിസോറാമിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും ഓണം കഴിയും വരെ കേരളത്തില്‍ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. ഇതിനിടെ പെട്ടെന്നാണ് രാജിവച്ചിരിക്കുനത്. ബി.ജെ.പി അധികാരത്തിലേറിയ ശേഷം രാജിവെക്കുന്ന ഏഴാമത്തെ ഗവര്‍ണര്‍ണറാണ് ഷീല ദീക്ഷിത്. രണ്ടാം യു.പി.എയുടെ അവസാനകാലത്ത് 2014 മാര്‍ച്ച് 11നാണ് അവരെ കേരള ഗവര്‍ണറായി നിയമിച്ചത്.

തനിക്കു യുക്തം എന്ന് തോന്നിയ കാര്യമാണ് ചെയ്തതെന്നല്ലാതെ കൂടുതല്‍ പ്രതികരണങ്ങള്‍ക്കൊന്നും ഷീല മുതിര്‍ന്നില്ല. സജീവ രാഷ്ട്രീയത്തില്‍ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഉചിതമായ സമയത്ത് അറിയിക്കാമെന്നായിരുന്നു മറുപടി. തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ ഷീല ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെയും പിന്നീട് രാഷ്ട്രപതിയേയും കണ്ടിരുന്നു.

ഓണം വരെ തുടരണമെന്ന ഷീല ദീക്ഷിതിന്റെ ആവശ്യം തത്ത്വത്തില്‍ അമ്ഗീകരിച്ചിരുന്നതാണ്. കേരളത്തിലേക്ക് മടങ്ങാന്‍ ബുധനാഴ്ച്ച വിമാന ടിക്കറ്റ് വരെ ബുക്ക്‌ ചെയ്തിരുന്നു. പെട്ടെന്നുള്ള തീരുമാനത്തെ കുറിച്ച് ഒന്നും വ്യക്തമല്ല.

INDIANEWS24 DELHI

Leave a Reply