ന്യൂഡല്‍ഹി:പതിനഞ്ച് വര്‍ഷക്കാലം തുടര്‍ച്ചയായി ഡല്‍ഹി  മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്  ഷീല ദീക്ഷിത് അന്തരിച്ചു,ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ഷീല ദീക്ഷിതിന്‍റെ അന്ത്യം. ദില്ലിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. കേരളാ ഗവർണറായും ഷീലാ ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്. നിലവില്‍ ദില്ലി പിസിസി അധ്യക്ഷയായിരുന്നു ഷീല ദീക്ഷിത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

INDIANEWS24 NEW DELHI DESK