ദില്ലി:കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജി വെച്ചു.നാല് പുതിയ ഗവര്‍ണര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ പുതിയതായി നിയമിച്ചതിന് പിന്നാലെയാണ് ഷീലാ ദീക്ഷിത് തന്റെ രാജി പ്രഖ്യാപിച്ചത്.എന്നാല്‍ തന്റെ രാജിയുമായി ഈ വിഷയത്തെ കൂട്ടിക്കുഴക്കരുത് എന്ന് രാജിക്കാര്യം ശരിവെച്ചുകൊണ്ട് ശ്രീമതി ഷീലാ ദീക്ഷിത് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം രാജി വെക്കുന്ന എട്ടാമത്തെ ഗവര്‍ണറാണ് ഷീലാ ദീക്ഷിത്.എന്നാല്‍ തന്റെ രാജി പ്രസിഡണ്ട് അംഗീകരിക്കുന്നത് വരെ കൂടുതല്‍ പ്രതികരണം നടത്താന്‍ ആവില്ല എന്ന് അവര്‍ പറഞ്ഞു.
രാജിവെച്ചില്ലെങ്കില്‍ നീക്കംചെയ്യുകയോ സ്ഥലംമാറ്റുകയോ ചെയ്യുമെന്ന സന്ദേശം ഷീലാദീക്ഷിതിന് സര്‍ക്കാര്‍ നല്‍കിയിരുന്നു എന്ന് സൂചനയുണ്ട്.
1998 മുതല്‍ 2013 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവായ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ട ശേഷമാണു കേരളാ ഗവര്‍ണറായി ചുമതല ഏറ്റത്.രളത്തിന്െറ മുന്നാമത്തെ വനിതാ ഗവര്‍ണറാണ് ഷീലാ ദീക്ഷിത്. ജ്യോതി വെങ്കിടാചലം, രാം ദുലാരി സിന്‍ഹ എന്നിവരാണ് നേരത്തേ കേരള ഗവര്‍ണര്‍മാരായിരുന്ന വനിതകള്‍.
i24uk