728-pixel-x-90-2-learn
728-pixel-x-90
<< >>

ഷാര്‍ജ ഭരണാധികാരി ഷേഖ് അല്‍ ഖ്വാസിമി കേരളത്തിലേക്ക്‌

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമി കേരളത്തിലെത്തും. വരുന്ന 24 മുതല്‍ 28 വരെ അദ്ദേഹം കേരളത്തിലുണ്ടാകും. കാലിക്കറ്റ് യുണിവേഴ്‌സിറ്റിയുടെ ഹോണറ്റി ഡി ലിറ്റ് ബിരുദദാന ചടങ്ങാണ് പ്രധാന പരിപാടി.

24ന് വൈകീട്ട് നാലിന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം കോവളത്തെ ലീല ഹോട്ടലിലായിരിക്കും താമസിക്കുക. 25ന് രാവിലെ ഗവര്‍ണ്ണര്‍ പി സദാശിവവുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച്ച. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് ഹോട്ടല്‍ ടാജ് വിവാന്റയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആതിഥ്യം സ്വീകരിക്കും. മന്ത്രിസഭാംഗങ്ങളെല്ലാം ചടങ്ങില്‍ സംബന്ധിക്കും.

26ന് 11.30 മുതല്‍ 12.45 വരെ കാലിക്കറ്റ് സര്‍വകലാശാലയുടെ ഹോണററി ഡി ലിറ്റ് ബിരുദദാനചടങ്ങില്‍ പങ്കെടുക്കും. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമിയെ കൂടാതെ സിനിമാതാരം മോഹന്‍ലാല്‍, ഒളിമ്പ്യന്‍ പി ടി ഉഷ എന്നിവരെയും ഇതേ ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി ലിറ്റ് നല്‍കി ആദരിക്കും. ഇതിനു ശേഷം കോഴിക്കോട് കോര്‍പ്പറേഷന്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തിലും അല്‍ ഖ്വാസിമി പങ്കെടുക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് ഹോട്ടല്‍ ടാജ് ഗേറ്റ് വേയില്‍ സംസ്ഥാന തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ആതിഥ്യം സ്വീകരിച്ച ശേഷം മൂന്നിന് തിരുവനന്തപുരത്തേക്ക് തിരിക്കും.

27ന് രാവിലെ 10.15ന് കൊച്ചിയിലെത്തുന്ന ഷേയ്ഖ് 11.30ന് മാരിയറ്റ് ഹോട്ടലില്‍ പ്രമുഖ പ്രവാസികളുമായി ബിസിനസ് ചര്‍ച്ചകളില്‍ സംബന്ധിച്ചശേഷം 28ന് ഷാര്‍ജയിലേക്ക് തിരികെപ്പോകും.

INDIANEWS24.COM T V P M

Leave a Reply