728-pixel-x-90-2-learn
728-pixel-x-90
<< >>

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരനടക്കം രണ്ട് പേര്‍ മരിച്ചു

ഷാര്‍ജ: വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഷാര്‍ജയില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മലീഹ റോഡില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചതും പരിക്കേറ്റതുമായവര്‍ 20നും 30നും ഇടയില്‍പ്രായമുള്ളവരാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

മരിച്ചവരില്‍ ഒരാള്‍ ഫിലിപ്പീന്‍ സ്വദേശിയാണ്. പരിക്കേറ്റവരില്‍ അഞ്ച് ഫിലിപ്പീന്‍സും ഒരു പാക്കിസ്താന്‍ കാരനും അടങ്ങുന്നു. നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് ഭിത്തിയില്‍ തട്ടി മറ്റൊരു വാഹനത്തിലിടിച്ചായിരുന്നു അപകടം. മൃതദേഹങ്ങള്‍ അല്‍ ദൈദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

INDIANEWS24.COM Gulf Desk

Leave a Reply