jio 800x100
jio 800x100
728-pixel-x-90
<< >>

ഷാര്‍ജയില്‍ മലയാളിയുടേതടക്കം എട്ട് ഫ്ലാറ്റുകൾ കത്തിനശിച്ചു

ഷാര്‍ജ: ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ അഗ്നിബാധയെ തുടര്‍ന്ന് ഷാര്‍ജയില്‍ എട്ട് ഫ്ലാറ്റുകൾ കത്തിനശിച്ചു.ഇതില്‍ ഒന്ന് മലയാളിയുടേതാണ്. വ്യാഴാഴ്ച്ച ഉച്ചയോടെയുണ്ടായ സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

അല്‍ നാദിയില്‍ സഫീര്‍ മാളിന് സമീപം അല്‍ ഇത്തിഹാദ് റോഡിനരികിലുള്ള ബഹുനില കെട്ടിടമായ അല്‍ ബന്ദരി ട്വിന്‍ ടവറിന്റെ ബിsharjah-fire-1 ബ്ലോക്കിലാണ് തീപ്പിടിത്തം ഉണ്ടായത്.13-ാം നിലയില്‍ നിന്നും തീ പടരുകയായിരുന്നെന്ന് കണ്ടു നിന്നവര്‍ പറഞ്ഞു.ഇന്നുച്ചയ്ക്ക് പന്ത്രണ്ടേ കാലിനാണ് തീ പടരാന്‍ തുടങ്ങിയത്.ഉടന്‍ സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സുകാര്‍ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.രണ്ട് മണിക്കൂര്‍ കൊണ്ടാണ് അഗ്നി നിയന്ത്രണ വിധേയമാക്കിയത്.ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന ഭാഗത്തേക്കുള്ള റോഡ് അടച്ചിട്ടതായി ഷാര്‍ജ പോലീസ് അറിയിച്ചു.

INDIANEWS24.COM Gulf Desk

 

Leave a Reply