728-pixel-x-90-2-learn
728-pixel-x-90
<< >>

ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിന് തീപ്പിടിച്ചു

ഷാര്‍ജ:മലയാളികള്‍ താമസിക്കുന്ന ഷാര്‍ജയിലെ കെട്ടിടത്തിന് തീപ്പിടിച്ചു.കഴിഞ്ഞ രാത്രിയില്‍ നടന്ന സംഭവത്തില്‍ ഇതേവരെആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

ഷാര്‍ജ-അജ്മാന്‍ പാതയിലാണ് അപകടം.16 നിലകളുള്ള കെട്ടിടത്തിന്റെ രണ്ട് നിലകള്‍ കത്തിനശിച്ചു.കെട്ടിടത്തിന്റെ ഏറ്റവും താഴെ പ്രവര്‍ത്തിക്കുന്ന അല്‍മനാമാ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു.വൈദ്യുതി തകരാറാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.അവധി ദിവസമായിരുന്നതിനാല്‍ കെട്ടിടത്തില്‍ താമസമാക്കിയിരുന്ന പലരും പുറത്തുപോയതിനാല്‍ ദുരന്തം ഒഴിവായി.കെട്ടിടത്തിലെ മറ്റ് നിലകളില്‍ നിറയെ മലയാളികളാണ് താമസിക്കുന്നത്. ഇവരെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്.നൂറ് മീറ്റര്‍ ചുറ്റളവിലുള്ള എല്ലാവരെയും ഒഴിപ്പിച്ച താല്‍ക്കാലികമായി സമീപത്തുള്ള ഹോട്ടലുകളില്‍ താമസിപ്പിചിരിക്കുകയാണ്.

ഷരിയ സിവില്‍ ഡിഫന്‍ഡ്‌സിന്റെ നേതൃത്വത്തിലാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്.കനത്ത പുക ഉയര്‍ന്നത് ശ്രമം ദുഷ്‌കരമാക്കി.കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കെട്ടിടത്തിനകത്തുനിന്ന് പുക പുറത്തേക്ക് വലിച്ചുകളയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഇന്ത്യന്‍ സമയം കഴിഞ്ഞ രാത്രി പന്ത്രണ്ടേ മുക്കാലോടെയാണ് തീപ്പിടിത്തമുണ്ടായത്.സംഭവമറിഞ്ഞ്‌ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് മൂന്നുമണിക്കൂര്‍ നേരത്തേക്ക് ആളുകളെ പ്രദേശത്തേക്ക് എത്തുന്നതില്‍ നിന്ന് വിലക്കി.പുലര്‍ച്ചെ അഞ്ചോടെയാണ് തീ നിയന്ത്രണ വിധേയമാക്കാനായത്.

INDIANEWS24.COM Gulf Desk

 

Leave a Reply