728-pixel-x-90-2-learn
728-pixel-x-90
<< >>

ഷാര്‍ജയിലെ ബാദി പാലസ് പാലം തുറന്നു

ഷാര്‍ജ: ബാദി പാലസ് പാലം സഞ്ചാരത്തിനായി തുറന്നുകൊടുത്തു. ഷാര്‍ജ അല്‍ദൈദ് റോഡില്‍ നിര്‍മ്മിച്ച പുതിയ പാലം ഷാര്‍ജ റോഡ്‌സ് ആന്‍ഡ്‌ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആണ് തുറന്നുകൊടുത്തത്.പാലത്തിലൂടെയുള്ള ഗതാഗതം ആരംഭിച്ചതോടെ ദൈദ് സിറ്റിയിലുള്ള ഗതാഗതകുരുക്ക് ഗണ്യാമായി കുറയും.

31 ദശലക്ഷം ദിര്‍ഹം ചെലിവഴിച്ചാണ് പാലം പണി പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.7 മീറ്ററിലധിം വീതിയുള്ള പാലത്തിന്‌ 45 മീറ്റര്‍ നീളമുണ്ട്.എമിറേറ്റില്‍ റോഡ് സുരക്ഷയും ജനങ്ങള്‍ക്ക് സുഗമമായ യാത്രാസൗകര്യവും ഒരുക്കുന്നതിന്റെ ഭാഗമായാണ് ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശത്തില്‍ പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ ഷാര്‍ജയിലെ ഗതാഗതസൗകര്യം വികസിപ്പിക്കുന്നതിനോടനുബന്ധിച്ചാണ് പുതിയ പാലവും ഉദ്ഘാടനം ചെയ്തത്.

INDIANEWS24.COM Gulf Desk

Leave a Reply