728-pixel-x-90-2-learn
728-pixel-x-90
<< >>

ഷാര്‍ജയിലെ തീപ്പിടിത്തം: മലയാളിയടക്കം രണ്ട് പേര്‍ മരിച്ചു

ഷാര്‍ജ:കഴിഞ്ഞ രാത്രിയില്‍ ഷാര്‍ജയിലെ ബഹുനിലക്കെട്ടിടത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മലയാളി അടക്കം രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചു.മലപ്പുറം സ്വദേശി ദീപന്‍ കണ്ണന്തറ(27),ബംഗ്ലാദേശുകാരന്‍ മുഹമ്മദ് ഇമോന്‍ എന്നിവരാണ് മരിച്ചത്.അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് രണ്ടുപേരുടെയും മരണം സംഭവിച്ചത്.മൃതദേഹങ്ങള്‍ ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍.16 നില കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.മലയാളികളുടെ ഉടമസ്ഥതയിലുള്ള അല്‍ മനാമ സൂപ്പര്‍മാര്‍ക്കറ്റാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.ഇവിടെ കാഷ്യര്‍ ആയി ജോലി നോക്കുകയായിരുന്നു ദീപന്‍.

പരുക്കേറ്റവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സൂപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടു നിലകളും പൂര്‍ണമായും കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് എത്തി തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ അടുത്തുള്ള കെട്ടിടങ്ങളിലേക്കു പടര്‍ന്നില്ല.

INDIANEWS24.COM Gulf Desk

Leave a Reply