jio 800x100
jio 800x100
728-pixel-x-90
<< >>

ഷാരൂഖ് ഖാന് ഷൂട്ടിങ്ങിനിടയില്‍ പരിക്കേറ്റു

മുംബൈ : ഷാരൂഖ്‌ ഖാന് ഷൂട്ടിങ്ങിനിടയില്‍ പരിക്കേറ്റു. ഹാപ്പി ന്യൂ  ഇയര്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണവേളയിലാണ് അദ്ദേഹത്തിനു പരിക്കേറ്റത്. ഒരു ഗാന രംഗമാണ് ചിത്രീകരിച്ചിരുന്നത്. മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ചിത്രീകരണം. ഒരു ഡോറിലിടിച്ചാണ് അപകടം ഉണ്ടായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്തു.മുഖത്തും കൈയിലുമാണ് മുറിവേറ്റതെന്നറിയുന്നു. രക്തം വാര്‍ന്നു തുടങ്ങിയയുടനേ അദ്ദേഹത്തെ പ്രശസ്തമായ നാനാവതി ഹോസ്പിറ്റലിലേക്ക് കൊണ്ട്പോകുകയും വിദഗ്ധ പരിചരണം നല്‍കുകയും ചെയ്തു.അദ്ദേഹത്തിന്‍റെ മുറിവുകള്‍ മാരകമല്ല എന്ന്‍ ഷാരൂഖ്‌ ഖാന്‍റെ ഓഫീസില്‍ നിന്നും ഔദ്യോഗിക അറിയിപ്പുണ്ട്. അദ്ദേഹം നോര്‍മല്‍ ആണെന്നും ആരാധകര്‍ക്കും സ്നേഹിതര്‍ക്കും ആശങ്കപ്പെടാനൊന്നുമില്ല എന്നും അറിയിപ്പില്‍ പറയുന്നു.happy new year

ഫറാഖാന്‍ സംവിധാനം ചെയ്യുന്ന  ഹാപ്പി ന്യൂ  ഇയറില്‍ ദീപിക പദുക്കോണാണ് ഷാരുഖിന് നായിക. അഭിഷേക് ബച്ചനും പ്രധാന വേഷം ചെയ്യുന്നുണ്ട്. ദീപികയും ഷാരുഖും ഇതിനു മുമ്പ് ഒരുമിച്ച ചെന്നൈ എക്സ്പ്രസ് മെഗാഹിറ്റായിരുന്നു.

INDIANEWS24 MUBAI

 

Leave a Reply