728-pixel-x-90-2-learn
728-pixel-x-90
<< >>

ഷാരൂഖ്‌ ആശുപത്രി വിട്ടു; സെറ്റില്‍ തിരിച്ചെത്തി

മുംബൈ : ചിത്രീകരണത്തിനിടെ ഷാരൂഖ്‌ ഖാന് ഏറ്റ പരിക്ക് ഗുരുതരമല്ല. ചികിത്സയ്ക്ക് ശേഷം ഷാരൂഖ്‌ ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തി. ഹാപ്പി ന്യൂ ഇയര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം ഉണ്ടായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍നിന്ന് സെറ്റില്‍ തിരിച്ചെത്തിയ ഷാരൂഖ്‌ അഭിനയം തുടര്‍ന്നതായി സംവിധായിക ഫറാഖാന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ വാതില്‍ തകര്‍ന്നുവീണാണ് ഷാരൂഖിന്‍റെ മുഖത്തും കയ്യിലും മുറിവ് ഉണ്ടായത്.

Leave a Reply