jio 800x100
jio 800x100
728-pixel-x-90
<< >>

ഷാബു മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാര ദാനം ഒക്ടോബർ 28 ന്

വർക്കല : 1987-90 വർഷങ്ങളിൽ വർക്കല എസ് എൻ കോളേജിലെ വിദ്യാർത്ഥി സംഘടനാ നേതാവും പ്രവാസി  മലയാളിയുമായിരുന്ന എസ് ഷാബുവിന്റെ സ്മരണാർത്ഥം സഹപാഠികളുടെ കൂട്ടായ്മയായ “ഫ്രണ്ട്സ് ഓഫ് ഷാബു ” വർക്കല താലൂക്കിൽ നിന്നും മികച്ച വിജയം കൈവരിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിക്ക്  വർഷം തോറും *ഷാബു മെമ്മോറിയൽ ബ്രില്ല്യൻസ് അവാർഡ് * ഏർപ്പെടുത്താൻ തീരുമാനിച്ചു.

ശിവഗിരി എസ്.എൻ.കോളേജിൽനിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കാണ് ഈ വർഷത്തെ അവാർഡ് നൽകുക.

10001 രൂപയും ഫലകവും അടങ്ങുന്നതാണ്
‘ഷാബു മെമ്മോറിയൽ ബ്രില്ല്യൻസ് അവാർഡ് *  ‘.

അവർഡിന് പുറമെ അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകളും നൽകുന്നതാണ് .അവാർഡ് ദാനവും മൊബൈൽ ഫോൺ വിതരണവും ഷാബുവിന്റെ ഓർമ്മ ദിനമായ ഒക്ടോബർ 28ന് വൈകുന്നേരം 4 മണിക്ക് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ വർക്കല വയലിൽ മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് നിർവഹിക്കും .

INDIANEWS24 TVPM DESK

Leave a Reply