728-pixel-x-90-2-learn
728-pixel-x-90
<< >>

‘ഷാജിപാപ്പനും സംഘവും’ അഞ്ചിന് മിഡില്‍ ഈസ്റ്റില്‍

ദുബായ്: ക്രിസ്മസ് ചിത്രങ്ങളിലെ ഹിറ്റുകളിലൊന്നായ ആട് 2 ജനുവരി അഞ്ചിന് മിഡില്‍ ഈസ്റ്റില്‍ റിലീസ് ചെയ്യും. നാട്ടില്‍ പടം ഇറങ്ങി ദിവസങ്ങള്‍ കൊണ്ട് മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ ലോകമെമ്പാടുമുള്ള മലയാളചലച്ചിത്ര ആസ്വാദകര്‍ ഷാജിപാപ്പനെയും സംഘത്തെയും കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു നടന്‍ ജയസൂര്യക്കൊപ്പം ഫേസ്ബുക്ക് ലൈവിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ആട് 2 തിയേറ്ററുകളിലെത്തിയത്. അമര്‍ചിത്രകഥ പോലെ ലളിതമായ ചിത്രം എന്നാണ് സിനിമയെ കുറിച്ച് സംവിധായകന്‍ മിഥുന്‍ മാനുവില്‍ തോമസ് പറഞ്ഞത്. ഒന്നാം ഭാഗത്തിലേതുപോലെ തമാശയില്‍ മുങ്ങിയ ചിത്രം കാണാന്‍ കേരളത്തിലെ തിയേറ്ററുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

INDIANEWS24.COM Movies

Leave a Reply