jio 800x100
jio 800x100
728-pixel-x-90
<< >>

ഷഫ്ന വിവാഹിതയായി

നടി ഷഫ്ന വിവാഹിതയായി. തൃശ്ശൂര്‍ സ്വദേശിയായ സജിന്‍ ആണ് വരൻ. പ്ലസ് ടു എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ച ഇരുവരും മൂന്നു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ഷഫ്ന തിരുവനന്തപുരം സ്വദേശികളായ നിസാം – സാജിത ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. 14 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഷഫ്നയുടെ പുതിയ ചിത്രമായ ഒരു ഇന്ത്യന്‍ പ്രണയകഥ തിയേറ്ററിൽ മികച്ച വിജയം നേടുകയാണ്. ശ്രീനിവാസൻ ചിത്രമായ ചിന്താവിഷ്ടയായ ശ്യാമളയിലൂടെ ബാലതാരമായാണ് ഷഫ്ന അഭിനയരംഗത്തെത്തിയത്. കഥ പറയുമ്പോഴാണ് ഷഫ്നയ്ക്ക് ബ്രേക്ക് നൽകിയ ചിത്രം. കന്മഴ പെയ്യും മുമ്പേയാണ് ആദ്യമായി നായികയായ ചിത്രം.
ASH INDIANEWS24

Leave a Reply