728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്വേത പരാതിക്കില്ല

കൊല്ലം: കോണ്ഗ്രസ് നേതാവും എം പിയുമായ എന്‍ പീതാംബരകുറുപ്പ് അപമാനിച്ചെന്ന ആരോപണത്തില്‍ നിയമനടപടിക്കില്ലെന്ന് നടി ശ്വേത മേനോന്‍. പീതാംബരകുറുപ്പ് പരസ്യമായി ക്ഷമാപണം നടത്തിയ സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനം. ഏതാനും ദിവസങ്ങളായി കേരളത്തില്‍ സജീവചര്‍ച്ചയായിരുന്ന വിവാദത്തിന് ഇതോടെ താല്‍ക്കാലികവിരാമമായി.

എന്നാല്‍, സംഭവത്തില്‍ ഡിവൈഎഫ്ഐ നല്‍കിയ പരാതിയില്‍ കുറുപ്പിനെതിരെ പോലിസ് കേസ് എടുത്തിട്ടുണ്ട്. ശ്വേത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.  ശ്വേത നിലപാട് മാറ്റിയതോടെ കുറുപ്പിനെ നിയമനടപടികളില്‍നിന്നു രക്ഷിക്കാനുള്ള നീക്കം ഭരണതലത്തില്‍ തുടങ്ങി. ഇതിന്‍റെ ഭാഗമായി ശ്വേതയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
തന്‍റെ നോട്ടമോ സ്പര്‍ശനമോ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ശ്വേത പൊറുക്കണമെന്ന് പീതാംബരകുറുപ്പ് വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്.
എന്നാല്‍, സംഭവത്തില്‍ ഡിവൈഎഫ്ഐ നല്‍കിയ പരാതിയില്‍ കുറുപ്പിനെതിരെ പോലിസ് കേസ് എടുത്തിട്ടുണ്ട്. ശ്വേത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അഷ്ടമുടിക്കായല്‍ വള്ളംകളിയുടെ ഉദ്ഘാടനവേദിയില്‍ വെച്ചാണ്‌ വിവാദത്തിന് തുടക്കം. ആള്‍ത്തിരക്കിനിടയില്‍ കുറുപ്പും മറ്റൊരാളും തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ശ്വേതയുടെ ആരോപണം.

Leave a Reply