jio 800x100
jio 800x100
728-pixel-x-90
<< >>

ശ്വേതയുടെ ആരോപണങ്ങള്‍ നിങ്ങള്‍ ശരി വയ്ക്കുന്നോ?

ശ്വേതാ മേനോന്‍ കഴിഞ്ഞ ദിവസം പിതാംബര കുറുപ്പ് എം പി ക്കെതിരെ ഉന്നയിച്ച ആരോപണം ഇപ്പോളും കേരള രാഷ്ട്രിയ ചതുരംഗ കളം കാര്യമായി ചര്‍ച്ച ചെയ്യുകയാണ്.സ്ത്രീപക്ഷ നേതാക്കള്‍ പലരും അതി രൂക്ഷമായ ഭാഷയില്‍ ശ്വേതക്ക് എതിരെ നടന്ന അപമാന-പീഡന ശ്രമത്തെ വിമര്‍ശിച്ചു.39 കാരിയായ ശ്വേതാ മേനോനെ ഒരേ സമയം രണ്ടു പേരാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപിക്കുന്നത്.

ഇതില്‍ പീതാംബര കുറുപ്പ് ചെയിത തെറ്റ് അനുവാദം മേടിക്കാതെ കയ്യില്‍ പിടിച്ചു എന്നാണ്.കയ്യില്‍ പിടിക്കുക മാത്രമല്ല അരയുടെ പിന്നില്‍ തൊടുകയും ചെയിതു.ഇതൊക്കെ മാനഹാനിയും വിഷമവും ശ്വേതക്ക് ഉണ്ടാക്കി.

ശ്വേതയുടെ ഭാഷയില്‍ പറഞ്ഞാല്‍ നമ്മുടെ അനുവാദം ഇല്ലാതെ ശരിരത്ത് തൊടാനോ പിടിക്കാനോ ആര്‍ക്കും അധികാരം ഇല്ല.ഇന്ത്യയിലെ സ്ത്രീകളെ പുരുഷന്‍മാരുടെ ആക്രമണത്തില്‍ നിന്നും സംരക്ഷണം നല്‍കാന്‍ പാസാക്കിയ ബില്ലില്‍ ആണ് ഇതൊക്കെ എഴുതി വച്ചിട്ടുണ്ട് .അങ്ങനെ സംഭവിച്ചു പോയാല്‍ ജാമ്യം പോലും കിട്ടാതെ അകത്തു പോകും.ശ്വേതയുടെ ആരോപണം അനുസരിച്ച് ശ്രീ പീതാംബര കുറുപ്പ് ഏറ്റവും കൂടുതല്‍ നേരം പിടിച്ചിരുന്നത് ശ്വേതയുടെ കയ്യില്‍ ആണ്.ശ്വേതയെ പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ കൈ വിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആണ് അദ്ദേഹം കൈ വിട്ടത്.

അപ്പോള്‍ പറഞ്ഞാല്‍ പീതാംബര കുറുപ്പ് കേള്‍ക്കും. അനുസരിക്കും.ശ്വേത പറഞ്ഞില്ല. അത്യാവിശ്യം ‘ടച്ചിംഗ് & പോളിഷിങ്ങിനു അനുവദിച്ചു ‘ അതല്ലേ ശരി ? അവിടെ വച്ച് പ്രതികരിക്കാതിരുന്നത് ഒരു പരിപാടി അലങ്കോലപ്പെടെണ്ടാ എന്ന് കരുതിയാണെന്ന് ശ്വേതയുടെ മൌനാനുവാദത്തെ കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത്.

പീതാംബര കുറുപ്പ് എം പി യുടെ രീതികളെ കുറിച്ച് ആക്ഷേപം ഉന്നയിച്ച ശ്വേതാ മേനോന്റെ രീതികള്‍ എന്താണ് എന്ന് നോക്കാന്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യന്ന ബെല്‍ഫാസ്റ്റ് മലയാളിക്കും ആഗ്രഹം.

കാശ് മേടിച്ചു വസ്ത്രം ഇല്ലാതെ കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന കാലത്ത് ശ്വേതക്ക് പ്രായം പതിനേഴ്(17).പ്രായപൂര്‍ത്തി ആകാത്ത ഒരു പെണ്‍കുട്ടിയെ കാമസുത്രയുടെ പരസ്യത്തില്‍ വിവസ്ത്രയാക്കി അഭിനയിപ്പിച്ചതാരാണ്?? ശ്വേതക്ക് അതില്‍ പരാതി ഒന്നും ഇല്ലേ?

അത് പഴയ കാര്യം എന്ന് പറഞ്ഞു തള്ളിക്കളയാം.മലയാള സിനിമാ ലോകത്ത് വെള്ളിത്തിരക്ക് പുറത്തു വച്ച് ഏറ്റവും കൂടുതല്‍ ‘ഹഗ് ‘ചെയ്യുന്ന നടി ആരാണ് എന്ന് ചോദിച്ചാല്‍ ഒറ്റ മറുപടിയെ ഉള്ളു ശ്വേതാ മേനോന്‍.

ആരെ കണ്ടാലും ശ്വേത ഓടി ചെന്ന് കെട്ടിപ്പിടിക്കും.ഹഗ് ചയ്യുക എന്നത് നമ്മുടെ സംസ്കാരത്തില്‍ പെട്ട കാര്യം അല്ലല്ലോ.ശ്വേതയുടെ ശീലങ്ങളില്‍ വച്ച് മലയാള സിനിമയിലെ നടി നടന്‍മാരുടെ ഇടയില്‍ പ്രചരിക്കുന്ന ഏറ്റവും വലിയ തമാശ കൂടിയാണ് ശ്വേതയുടെ കെട്ടിപ്പിടുത്തം.മഴവില്‍ മനോരമയുടെ വെറുതെ അല്ല ഭാര്യ എന്ന ടി വി ഷോയില്‍ ആരുടെയോ  ഭര്‍ത്താവിനെ കെട്ടിപ്പിടിക്കുന്ന ചിത്രം ഇപ്പോളും ഫെയിസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.മാത്രവുമല്ല മിക്കവാറും പേരെ ശ്വേതാ ഹഗ്ഗില്‍ മാത്രം ഒതുക്കി നിര്‍ത്താറില്ല സ്നേഹം നിറഞ്ഞ ഉമ്മയും നല്‍കും.

ശ്വേത സാധാരണ ചെയ്യാറുള്ളത് പോലെ ,ശ്രീ പിതാംബര കുറുപ്പു്  കഴിഞ്ഞ ദിവസം കെട്ടിപ്പിടിച്ച് (ഹഗ്ഗ്)ചെയിത് സ്വീകരിച്ചിരുന്നു എങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.ശ്വേതാ മേനോന്‍ കണ്ണില്‍ കാണുന്നവരെയൊക്കെ ഹഗ്ഗ് ചെയ്യുന്നതും ഉമ്മ വെക്കുന്നതും ഒക്കെ അവരുടെ അനുമതി ചോദിച്ചിട്ടാണോ?

ശ്വേതാ മേനോന്‍ എന്തോ ഒന്ന് വിളിച്ചു പറഞ്ഞത് കേട്ടപ്പോള്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ മുതല്‍ ബിന്ദു കൃഷണ വരെയുള്ളവര്‍ ശ്വേതക്ക് അനുകൂലമായി മുറവിളി കൂട്ടിയപ്പോള്‍ പി ജെ കുര്യന്‍റെ കാര്യത്തില്‍ മിണ്ടാതിരുന്നത് എന്ത് ന്യായമാണ്.

മേഴ്സി കുട്ടിയമ്മ മുതല്‍ വി എസ്സ് അച്യുതാനന്ദന്‍ വരെ ഉള്ള ഇടത് നേതാക്കള്‍ പീതംബര കുറുപ്പിനെതിരേ ബഹളം വച്ചപ്പോള്‍ ശ്വേതയുടെ പൂര്‍വ്വ കാലവും ജോലിയും എന്താണ് എന്ന് അവര്‍ മറന്നു പോയോ??

ശ്വേതയുടെ വിഷയം ഉന്നയിച്ച് പീതാംബര കുറുപ്പിനെ ഓടിച്ചാലും ഇടതു പക്ഷം ആ സീറ്റില്‍ ജയിക്കണം എന്നില്ല.ബിന്ദു കൃഷണ മുതല്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ വരെയുള്ള യുഡിഎഫ് നേതാക്കള്‍ സിറ്റിംഗ് എംപിയെ ഓടിച്ചു സീറ്റ് തട്ടിപ്പറിച്ച് എടുത്താലും ജയിക്കണം എന്നില്ല.കാരണം നിങ്ങള്‍ പറയുന്നത് നിങ്ങളുടെ പ്രസ്ഥാനത്തിന്റെ പ്രതിനിധിയെ ആണ് എന്ന് ജനം മറക്കില്ല.

https://www.youtube.com/watch?v=E5Iy4hdPWcU

Leave a Reply