ശ്വേതക്കും പത്മിനിക്കും രണ്ടു നീതി:
ഡ്യൂട്ടിയില്‍ ആയിരുന്ന ഒരു ട്രാഫിക് വാര്‍ഡനെ പട്ടാപ്പകല്‍ പെരുവഴിയില്‍ വച്ച് അപമാനിക്കുകയും യൂണിഫോം വലിച്ച് കീറുകയും മാറത്ത് അടിക്കുകയും ചെയിത് ആക്ഷേപിക്കുകയും ചെയിതിട്ട് നാളുകള്‍ പലത് കഴിഞ്ഞു.പൊലീസ് അസോസിയേഷന്റെ പോലും ശകതമായ ഒരു പ്രതിഷേധം നാളിതു വരെയായിട്ടും പുറത്ത് വന്നിട്ടില്ല.
മലയാള സിനിമയില്‍ ഇടക്കൊക്കെ തുണി ഉടുത്ത് അഭിനയിക്കുന്ന ശ്വേതാ മേനോന് കരഞ്ഞപ്പോള്‍ എന്തായിരുന്നു ഇവിടെ പുകില്..!! അറിഞ്ഞോ അറിയാതെയോ ഒന്നു സ്പര്ശിച്ചതുമാത്രമാണ് അവരുടെ സ്ത്രീത്വം ഉരുകിപ്പോകാനുള്ള കാരണം. ചാനല്‍ ക്യാമറകള്‍ നടിയുടെയും ഭര്‍ത്താവിന്റെയും സങ്കടം ഒപ്പിയെടുക്കുന്നതില്‍ മത്സരിച്ചു. യുവജനസംഘടനകള്‍ പ്രതിഷേധറാലിയും കോലം കത്തിക്കലും ഹര്‍ത്താലും വരെ നടത്തി തങ്ങള്‍ മാത്രമാണു സ്ത്രീ സംരക്ഷകരെന്നു കാട്ടിക്കൊടുത്തു. പൊലീസ് കൊല്ലത്തുനിന്നും 120 കൊലോമീറ്റര് വേഗത്തില്‍ വാഹനമോടിച്ച് കൊച്ചിയിലെത്തി മൊഴിയെടുത്തു.പിന്നീട് ആ കേസിനെന്തു സംഭവിച്ചു എന്നുള്ളത് വേറെ വിഷയം.
സ്വന്തം കുഞ്ഞിനു ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ മടിക്കുത്തഴിക്കുയും തെരുവോരങ്ങളില്‍ പ്രസവിക്കുന്നതുമായ ലക്ഷക്കണക്കിന് സഹോദരിമാര്‍ ഇന്ത്യയില്‍ ഉണ്ട്. കേരളത്തിലെയും സ്ഥിതി വ്യത്യസ്ഥമല്ല.പക്ഷെ ലക്ഷങ്ങള്‍ നേടാന്‍ വേണ്ടി ക്യാമറക്ക് മുന്നില്‍ പ്രസവിക്കുന്ന ഒരേ ഒരാള്‍ താന്‍ ആണ് എന്ന് സ്വയം പ്രഖ്യാപിച്ച മഹതി ശ്വേതാ മേനോന്.പതിനാറു വയസ്സില്‍ കാമാസൂത്രയുടെ പരസ്യത്തില്‍ വിവസ്ത്രയായി മറ്റൊരു പുരുഷനൊപ്പം അഭിനയിച്ച നടി.ആ ശ്വേതയുടെ ബഹുമാനം നഷ്ടപ്പെട്ടു പോയി എന്നായിരുന്നു പരാതി.
കേരളം ഒന്നടങ്കം കത്തിക്കാളി.കൊല്ലത്ത് പ്രതിപക്ഷ സമരം.കേരളത്തിലെ ഏറ്റവും ആദ്യത്തെ സ്വകാര്യ വാര്‍ത്താ ചാനല്‍ ആയ ഏഷ്യാനെറ്റിലെ ന്യൂസവറില്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ചര്‍ച്ച.അന്നേ ദിവസം ,യുഡിഎഫിലെ മഹിളാ മണികളെ ആരെയും കിട്ടാത്തത് കൊണ്ട് ജോസഫ് വഴയ്ക്കന്‍ എന്ന താര്‍ക്കിക വീരന് ആണ് പങ്കേടുത്തത്.ശ്വേതാ മെനോന്‍ വേണ്ടി ചര്‍ച്ച ചെയിത മഹിളാ മണികള്‍ എല്ലാവരും കൂടി വാഴയ്ക്കനെ ചുരുട്ടി കെട്ടി. 2006 ല്‍ പുറത്തിറങ്ങിയ ‘താന്ത്ര’ എന്ന മലയാള സിനിമയില്‍ ഏതാണ്ട് പൂര്‍ണ്ണ നഗനയായി അഭിനയിച്ച ശ്വേതയുടെ മാന്യതക്ക് ഏമം തട്ടി എന്നായിരുന്നു ആക്ഷേപം.
ഇനി അധികം പുലയാട്ട് പറയാതെ വള്ളം കളിസ്ഥലത്തെ ടച്ചിംഗ് ആന്‍ഡ് പോളിഷിങ്ങിലെക്ക് വരാം.അവിടെ നടന്ന കാര്യങ്ങള്‍ തന്റെ സമ്മതത്തോടെ അല്ല.ശ്വേതയുടെ വാക്കുകള്‍ കടം എടുത്താല്‍
‘നമ്മുടെ അനുവാദം ഇല്ലാതെ നമ്മുടെ ശരീരത്തില്‍ ടച് ചെയ്യാന്‍ ആര്‍ക്കും അധികാരം ഇല്ല’
പൂര്‍ണ്ണമായും ശരി തന്നെ.പ്രത്യേകിച്ച് തൊട്ടും പിടിച്ചും തുണിയഴിച്ചും ഒക്കെ നടത്തുന്ന പ്രകടനങ്ങള്‍ക്ക് പണം ഈടാക്കി ജീവിക്കുന്ന ഒരു പ്രഫഷണലിന് പ്രതികരിക്കതിരിക്കാന് കഴിയില്ല.എങ്കിലും പരസ്യമായി ക്ഷമ ചോദിച്ചപ്പോള്‍ പിറ്റേ ദിവസം പീതാംബര കുറുപ്പിനോടു ശ്വേത ക്ഷമിച്ചു.അങ്ങേയാണ് കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു സീനിയര്‍ നേതാവും കൊല്ലത്തെ എം പി യുമായ പ്രമുഖന് അറസ്റ്റില്‍ നിന്നും രക്ഷപെട്ടത്.
തന്റെ ഡ്യൂട്ടിക്കിടയില്‍ പത്മിനി എന്ന ട്രാഫിക് വാര്ഡന് പെരുവഴിയില്‍ അപമാനിക്കപ്പെട്ടു. അക്രമി അവരുടെ മാറില്‍ അടിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. താനും പൊലീസ് സേനയുടെ ഭാഗമാണെന്നും നീതി അതിവേഗം ലഭിക്കുമെന്നുമുള്ള ധാരണയില്‍ ആ ട്രാഫിക് വാര്ഡന് 100 ല്‍ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ വിവിധ സ്റ്റേഷനുകളിലേക്ക് പരാതിയുമായി അവരെ ഓടിക്കുകയാണ് ഏമാന്മാര് ചെയ്തത്.മൊഴി രേഖപ്പെടുത്തുമ്പോള്‍ അവര്‍ പറഞ്ഞ പ്രധാനകാര്യങ്ങള്‍ രേഖപ്പെടുത്താതിരിക്കുകയും അറസ്റ്റ് വൈകിച്ച് പ്രതിയ്ക്കു മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ അവസരം നല്‍കുകയും ചെയ്തു പൊലീസ്. നവമ്പര്‍ 2 നു 11 മണിക്കു നടന്ന സംഭവത്തിന്റെ പേരില്‍ ഇന്നലെ വരെ ശക്തമായ ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇന്ന് എ.ഡി.ജി.പി. സന്ധ്യയെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നതായി തിരുവഞ്ചൂര്‍ അറിയിച്ചിട്ടുണ്ട് .അതിനു മൂന്നാഴ്ചത്തെ സമയം വേണ്ടി വന്നു.ഇനി മൂന്നു വര്‍ഷം എടുത്താലും ഒന്നും സംഭവിക്കാന്‍ സാധ്യത ഇല്ല.
പക്ഷെ, ഇന്നല്ലെങ്കില്‍ നാളെ ഈ മാതിരി പിതൃശൂന്യമായ പ്രവര് ത്തികള്‍ക്ക് കണക്ക് പറയേണ്ടി വരും.പ്രതികാരം ചെയ്യാതിരിക്കുമോ പതിഥരേ…..നിങ്ങള്‍ തന് പിന്തലമുറക്കാര്