728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രുതി ഹാസന്‍ ഫഹദിന്‍റെ നായികയായി മലയാളത്തില്‍

കാര്യങ്ങൾ വിചാരിച്ചപോലെ നടക്കുകയാണെങ്കിൽ ശ്രുതി ഹാസന്റെ മലയാളത്തിലുള്ള അരങ്ങേറ്റം ഈ വർഷം തന്നെയുണ്ടാകും. അതും ഫഹദ് ഫാസിലിന്റെ ഭാര്യാവേഷത്തിൽ. നൊവീൻ വാസുദേവൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഇരുവരും ജോഡികളായെത്തുക. ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ഹരി നാരായണൻ. അതിബുദ്ധിമാനായ ഹരിയുടെ ഭാര്യയാണ് സാവിത്രി. ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.shruthi 2

കമലഹാസനിലെ നടന് വെള്ളവും വളവും നൽകിയത് മലയാള സിനിമയാണെന്ന് അദ്ദേഹം  തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ മകളുടെ മലയാളസിനിമയിലേക്കുള്ള പ്രവേശനത്തിൽ അച്ഛനും താത്പര്യം കാട്ടുമെന്നുറപ്പ്. ചിത്രത്തിന്റെ കഥ ശ്രുതി കേട്ടുകഴിഞ്ഞു. തീരുമാനം ഉടൻ ഉണ്ടാകും. സിലക്കൺ മീഡിയയുടെ ബാനറിൽ പ്രകാശ് ബാരെ നിർമ്മിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് രാജീവ് രവിയാണ്. തോമസ് കാട്ടുകാപ്പള്ളിയാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ശബ്ദസമ്മിശ്രണം: ജയദേവ്. ഇന്ത്യ- നേപ്പാൾ അതിർത്തി, ലോസ് വേഗാസ്, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കുക.

ASHAM INDIANEWS24

Leave a Reply