jio 800x100
jio 800x100
728-pixel-x-90
<< >>

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ രാജവാഴ്ചക്ക് കോടതി നിര്‍ബന്ധിത അവധി നല്‍കി

തിരുവനന്തപുരം :പ­ത്മ­നാ­ഭ­സ്വാ­മി­ക്ഷേ­ത്ര­ത്തിൽ ന­ട­ന്ന ഗു­രു­ത­ര ക്ര­മ­ക്കേ­ടു­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട്‌ രാ­ജ­കു­ടും­ബ­ത്തി­നെ­തി­രെ ഉ­ന്ന­യി­ച്ച ആ­രോ­പ­ണ­ങ്ങൾ ശ­രി­വ­ച്ചുകൊണ്ട് സുപ്രിം കോടതി വിധി. രാജകുടുംബാംഗങ്ങള്‍ മാത്രം അടങ്ങുന്ന ഭരണ സമിതിയിലെ അംഗങ്ങള്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കണം എന്ന് കോടതി നിഷ്കര്‍ഷിച്ചു.

ക്ഷേത്രത്തിലെ ദൈനം ദിന ഭരണത്തിന് തിരുവനവന്തപുരം ജില്ലാ ജഡ്ജി ചെയര്‍മാനായ അഞ്ചംഗ ഭരണ സമിതിയെ സുപ്രീം കോടതി താല്‍ക്കാലികമായി നിയമിച്ചു.ക്ഷേത്രത്തിലെ തന്ത്രിയും നമ്പിയും ആണ് സമിതിയിലെ രണ്ട് അംഗങ്ങളെ മാത്രമാണ് ഇപ്പോള്‍ നിയമിച്ചിട്ടുള്ളത് .കേരള സര്‍ക്കാരുമായി കൂടി ആലോചിച്ച ശേഷം മറ്റ് രണ്ടു അംഗങ്ങളെ കൂടി നിയമിക്കും.നിലവവറകളുടെ താക്കോല്‍ ജില്ലാജഡ്ജിയെ ഏല്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂല്യനിര്‍ണയത്തിന് വിനോദ് റായിയെ ചുമതലപ്പെടുത്തി. എല്ലാ ശനിയാഴ്ചയും കാണിക്കയുടെ കണക്ക് എടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ജസ്റ്റിസ് ആര്‍ എം ലോഥ,ജസ്റ്റിസ് എ.കെ. പട്നായിക് എന്നിവരടങ്ങുന്ന ബഞ്ചാണ് ചരിത്ര പ്രസിദ്ധമായ വിധി പ്രസ്താവിച്ചത്.

INDIANEWS24 TVPM

 

Leave a Reply