728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീ​ദേ​വി​യു​ടെ ദുരൂഹ മ​ര​ണ​ത്തി​ല്‍ പുനര​ന്വേ​ഷ​ണ ഹര്‍ജി സു​പ്രീം കോ​ട​തി ത​ള്ളി.

ന്യൂ​ഡ​ൽ​ഹി: പ്രശസ്ത ചലച്ചിത്ര ന​ടി ശ്രീ​ദേ​വി​യു​ടെ മ​ര​ണ​ത്തി​ൽ വീ​ണ്ടുംപുനര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​പ്പോ​ൾ​ത​ന്നെ ഇ​തേ ആ​വ​ശ്യ​വു​മാ​യെ​ത്തി​യ ര​ണ്ടു ഹ​ർ​ജി​ക​ൾ ത​ള്ളി​യി​ട്ടു​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര    പറഞ്ഞു.

സു​നി​ൽ സിം​ഗ് എ​ന്ന സി​നി​മാ പ്ര​വ​ർ​ത്ത​ക​നാ​ണ് ശ്രീ​ദേ​വി​യു​ടെ മ​ര​ണ​ത്തി​ൽ വീ​ണ്ടും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ശ്രീ​ദേ​വി​യു​ടെ പേ​രി​ൽ ഒ​മാ​നി​ൽ 240 കോ​ടി രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​യു​ണ്ടെ​ന്നും യു​എ​ഇ​യി​ൽ മ​രി​ച്ചാ​ൽ മ​ത്ര​മേ ഈ ​തു​ക ല​ഭി​ക്കു​മാ​യി​രു​ന്നു​ള്ളു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​യാ​ൾ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. നേ​ര​ത്തെ, ഇ​യാ​ൾ ഇ​തേ ആ​വ​ശ്യ​വു​മാ​യി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ടതിയും ത​ള്ളി​യി​രു​ന്നു. ഈ വര്‍ഷം ഫെ​ബ്രു​വ​രി 24നാ​ണ് ദു​ബാ​യി​യി​ല ആ​ഡം​ബ​ര ഹോ​ട്ട​ൽ മു​റി​യി​ൽ ശ്രീ​ദേ​വി​യെ ദുരൂഹ സാഹചര്യത്തില്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒരു വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ശ്രീ​ദേ​വി ഹോ​ട്ട​ൽ മു​റി​യി​ലെ ബാ​ത്ത്ട​ബ്ബി​ൽ മു​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണു ദുബായ് പോലീസ് റിപ്പോര്‍ട്ട് ചെയ്തത്.

INDIANEWS24 DELHI DESK

Leave a Reply