728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീശാന്ത് വീണ്ടും ‘കാരുണ്യ’ ബ്രാന്‍ഡ് അംബാസഡറായേക്കും

തിരുവനന്തപുരം:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ പി എല്‍) വാതുവെപ്പ് കേസില്‍ നിന്നും കുറ്റവിമുക്തനായ എസ് ശ്രീശാന്ത് കാരുണ്യ ലോട്ടറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ തിരികെയെത്താന്‍ യോഗ്യനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.താരത്തിന് അത്തരത്തില്‍ ഒരു താല്‍പര്യമുണ്ടെങ്കില്‍ തീരുമാനമെടുക്കേണ്ടത് നികുതി വകുപ്പാണ്.

ബി സി സി ഐയുടെ വിലക്കുമായി സര്‍ക്കാരിന് ബന്ധമൊന്നുമില്ലാത്തതിനാല്‍ അത് ബ്രാന്‍ഡ് അംബാസഡറാക്കുന്ന കാര്യത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.വിലക്കുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ ഏത് നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

INDIANEWS24.COM T V P M

Leave a Reply