728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീശാന്തിന് ആജീവനാന്തവിലക്ക്

മുംബൈ: ഐപിഎല്‍ ഒത്തുകളിവിവാദത്തില്‍ ഉള്‍പ്പെട്ട മലയാളിതാരം എസ് ശ്രീശാന്തിന് ആജീവനാന്തവിലക്ക്. വെള്ളിയാഴ്ച മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ അച്ചടക്കസമിതിയാണ് തീരുമാനമെടുത്തത്. മുംബൈ സ്പിന്നര്‍ അങ്കിത് ചവാനും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തുകാരന്‍ അമിത് സിംഗിനെ അഞ്ചു വര്‍ഷത്തേക്ക് വിലക്കി.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ശ്രീശാന്തിനെ മേയ് 16ന് ഒത്തുകളിയുടെ പേരില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
27 ടെസ്റ്റിലും 53 ഏകദിനത്തിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുള്ള ശ്രീശാന്ത് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ രാജ്യാന്തര ക്രിക്കറ്റ് താരമാണ്. എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്ന ശ്രീശാന്തിന്റെ കരിയര്‍ എന്നും കയറ്റിറക്കങ്ങളുടെതായിരുന്നു.

www.indianews24.com

Leave a Reply