കൊച്ചി: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോഡ്(ബി സി സി ഐ) ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിക്കൊണ്ട് കേരള ഹൈക്കോടതി വിധി. കോഴക്കേസില്‍ ഡല്‍ഹി പ്രത്യേക കോടതി വെറുതെ വിട്ടിട്ടും ബി സി സി ഐ ആജീവനാന്ത വിലക്ക് തുടരുന്നത് നിയമപരമല്ലെന്ന ഹര്‍ജിക്കാരനായ ശ്രീശാന്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
തിങ്കളാഴച്ച വന്ന ഹൈക്കോടതി വിധി ബി സി സി ഐക്ക് കനത്ത തിരിച്ചടിയാണ്. ബി സി സി ഐയുടെ ഇടക്കാല ഭരണസമിതി, മുന്‍ ഭരണസമിതി, കേരള ക്രിക്കറ്റ് അസോസിയേഷന് (കെ സി എ) എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ശ്രീശാന്തിന്റെ ഹര്‍ജി. ഹൈക്കോടതി വിധിയോടെ താരം ഫേസ് ബുക്കില്‍ നന്ദി രേഖപ്പെടുത്തിക്കൊണ്ട് പോസ്റ്റിട്ടു.
INDIANEWS24.COM Kochi