728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീശാന്തിനുള്ള വിലക്ക് തുടരും; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

കൊച്ചി: മലയാളി ക്രിക്കറ്റ്താരം എസ് ശ്രീശാന്തിനുള്ള ആജീവനാന്ത വിലക്ക് തുടരുമെന്ന് കേരള ഹൈക്കോടതി. ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ബിസിസിഐ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിതയാതി സിംഗിള്‍ ബെഞ്ച് ഉത്തരവിലില്ലെന്നും കണ്ടെത്തല്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ പി എല്‍) മത്സരങ്ങളിലെ ഒത്തുകളിയെ തുടര്‍ന്ന് 2013ലാണ് ബി സി സി ഐ വിലക്കേര്‍പ്പെടുത്തിയത്. വാതുവെപ്പ് ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ താരം കൃത്യമായ വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ വാതുവെപ്പുകാരുമായി നടത്തിയ ഫോണ്‍കോള്‍ തന്റേതല്ലെന്ന് നിഷേധിച്ചിട്ടുമില്ല. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെ താരത്തിനെ വിലക്കുന്നതില്‍ തെറ്റില്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ഓഗസ്റ്റ് ഏഴിന് നടത്തിയ വിധിപ്രസ്താവത്തില്‍ സിംഗിള്‍ ബെഞ്ച് ഒരിടത്തും ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. മറിച്ച് ക്രിക്കറ്റ് രംഗത്തു നിന്നും ബി സി സി ഐ അകറ്റിനിര്‍ത്തിയതു ശിക്ഷയായി പരിഗണിച്ച് വിലക്ക് റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഗിള്‍ ബെഞ്ചിന്റെ വിധി.

2013 ഐ പി എല്‍ സീസണിനിടെയാണ് വാതുവെപ്പ് കേസില്‍ ശ്രീശാന്തടക്കം മൂന്ന് പേര്‍ അറസ്റ്റിലാകുന്നത്. അങ്കിത് ചവാന്‍, അജിത് ചന്ദില എന്നവരാണ് ഒപ്പം അറസ്റ്റിലായ മറ്റു രണ്ട് പേര്‍. കേസ് പരിഗണിച്ച പട്യാല സെഷന്‍സ് കോടതി പിന്നീട് ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.

INDIANEWS24.COM Kochi

Leave a Reply