jio 800x100
jio 800x100
728-pixel-x-90
<< >>

ശ്രീലങ്കയെ നിലംതൊടീക്കാതെ ടീം ഇന്ത്യയ്ക്ക് പരമ്പര

ഹൈദരാബാദ്:ശ്രീലങ്കയുമായുള്ള ഏകദിന പരമ്പര ഇന്ത്യയ്ക്ക്.പരമ്പരയില്‍ രണ്ട് കളികള്‍ കൂടി അവശേഷിക്കെയാണ് ഇന്ത്യ നേട്ടം ഉറപ്പിച്ചിരിക്കുന്നത്.ഇന്ത്യയില്‍ കളിക്കാനെത്തിയ വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ നിന്നും ഇടയ്ക്ക് വച്ച് പിന്‍മാറിയതിനെ തുടര്‍ന്നാണ് ശ്രീലങ്കയുമായി അടിയന്തരമായി ബി സി സി ഐ പരമ്പര സംഘടിപ്പിച്ചത്.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ ആദ്യ രണ്ടെണ്ണവും ഇന്ത്യ ജയിച്ചിരുന്നു.ഞായറാഴ്ച്ച ഹൈദരാബാദില്‍ നടന്ന മൂന്നാം മത്സരത്തിലും ഇന്ത്യ ജയിച്ചതോടെയാണ് പരമ്പര ഉറപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മുന്‍ നായകന്‍ മഹേല ജയവര്‍ധനെയുടെ സെഞ്ച്വറി മികവില്‍ 242 റണ്‍സ് നേടി.ജയവര്‍ധനെയെ കൂടാതെ തിലകരത്‌നെ ദില്‍ഷന്റെ അര്‍ദ്ധ ശതകവും വാലറ്റക്കാരന്‍ പ്രസന്നയുടെ(29റണ്‍സ്) പ്രകടനവും ഒഴിച്ചാല്‍ ശ്രീലങ്കന്‍ താരങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടു.48.1 ഓവറില്‍ അവരുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ശിഖര്‍ ധവാന്‍ ഇക്കുറിയും ഫോമിലേക്കുയര്‍ന്നു.91 റണ്‍സ് ആയിരുന്നു ധവാന്റെ സംഭാവന.53 റണ്‍സുമായി വിരാട് കോഹ്‌ലിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.35 പന്തുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

INDIANEWS24.COM

Leave a Reply