728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീലങ്കയിൽ അട്ടിമറിയിലൂടെ റെനിൽ വിക്രമസിംഗെ പുറത്ത്,പുതിയ പ്രധാനമന്ത്രിയായി മഹീന്ദ രജപക്സ സത്യപ്രതിജ്ഞ ചെയ്തു

കൊളംബോ : ശ്രീലങ്കയിൽ കൂട്ടുകക്ഷി സർ‌ക്കാരിനുള്ള പിന്തുണ  ശ്രീലങ്കൻ പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ പാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് പിന്‍വലിച്ചതോടെ റെനിൽ വിക്രമസിംഗെയ്ക്ക് അധികാരം നഷ്ടമായി.പുതിയ പ്രധാനമന്ത്രിയായി മുന്‍ ശ്രീലങ്കന്‍  പ്രസിഡന്റായിരുന്ന മഹീന്ദ രജപക്ഷെയെ രജപക്സ നിലവിലെ പ്രസി‍ഡന്‍റായ മൈത്രിപാല സിരിസേനയാണ്  നിയമിച്ചത്. ആഴ്ചകൾക്ക് മുമ്പ് നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ മഹിന്ദ രാജപക്സെയുടെ പാർട്ടി വൻ വിജയം നേടിയതാണ് സിരിസേനയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്..ഇതോടെയാണ് ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും യുണൈറ്റഡ് നാഷണൽ പാർട്ടിയും ചേർന്നുള്ള സഖ്യകക്ഷി സർക്കാരിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തത്.

എന്നാൽ വ്യക്തമായ ഭൂരിപക്ഷമില്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കാനാകില്ലെന്ന് പറയുന്നുണ്ടെങ്കിലും രജപക്സ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങൾ രാജ്യാന്തര മാദ്ധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍റെ വസതിയിൽ നടന്ന ചടങ്ങിൽ സിരിസേനയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. പക്ഷെ കൃത്യമായ നടപടിക്രമങ്ങളില്ലാതെ ഒരു പ്രധാനമന്ത്രിയെ പുറത്താക്കുന്നത് നിയമപോരാട്ടങ്ങളിലേയ്ക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ. ഏതായാലും പുതിയ നീക്കത്തോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.download

INDIANEWS24 INTERNATIONAL DESK

Leave a Reply