കൊളംബോ: മദ്യം വാങ്ങുന്നതിനും വില്‍ക്കുന്നതിനും അതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനും ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. 1955ലെ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീകളോടുള്ള മദ്യവിവേചനത്തിന് അറുതിവരുത്തിയിരിക്കുന്നത്. നടപടിയെ അനുകൂലിച്ച് നിരവധി സ്ത്രീകള്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് നന്ദിയും അനുമോദനവുമായി രംഗത്തെത്തി.
ശ്രീലങ്കയുടെ ധനകാര്യ മന്ത്രി മംഗള സമരവീരയാണ് സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയെന്ന കാര്യം പ്രഖ്യാപിച്ചത്. ഇതോടെ റസ്റ്റോറന്റുകളിലും മറ്റും സ്ത്രീകള്‍ക്ക് മദ്യപിക്കണമെങ്കില് എക്സൈസ് കമ്മീഷണറില്‍ നിന്നും മുന്‍കൂര്‍ അനുമതി തേടണം എന്നുള്ള വ്യവസ്ഥ കൂടിയാണ് ഇല്ലാതാകുന്നത്.
സര്‍ക്കാര്‍ നടപടിയെ സമൂഹമാധ്യമത്തിലൂടെയും മറ്റും നിരവധി പേര് പിന്തുണയ്ക്കുമ്പോള്‍ എതിര്‍പ്പുകളും ഉയരുന്നുണ്ട്. സ്ത്രീകളെ കൂടി മദ്യം വാങ്ങുന്നതിന് അനുവദിച്ചാല്‍ നിലവിലുള്ളതിനേക്കാള്‍ മദ്യ ഉപഭോഗം കൂടും എന്നാണ് അവരുടെ അഭിപ്രായം. ഇത് ആളുകളിലെ മദ്യാസക്തി വര്ദ്ധിപ്പിക്കാനിടയാക്കുമെന്നും അഭിപ്രായങ്ങളുണ്ട്.
അതേസമയം പരമ്പരാഗതമായി ശ്രീലങ്കയിലെ സ്ത്രീകള്‍ മദ്യപിക്കുന്നവരല്ല. സ്ത്രീകള്‍ മദ്യപിക്കുന്നത് തങ്ങളുടെ രാജ്യ സംസ്കാരത്തിന് യോജിച്ചതല്ലെന്നാണ് ബഹുഭൂരിപക്ഷം സ്ത്രീകളും പറയുന്നത്.
INDIANEWS24.COM Colombo