728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീലങ്കയില്‍ അധികാരമാറ്റം; രാജപക്‌സേ തോല്‍വി സമ്മതിച്ചു

കൊളംബോ:വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശ്രീലങ്കയില്‍ പത്ത് വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മഹിന്ദ രാജപക്ഷ്‌സേയ്ക്ക് അധികാരം നഷ്ടമാകുമെന്നുറപ്പായി.ആദ്യഘട്ട വോട്ടെണ്ണല്‍ കഴിയുമ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി മൈത്രിപാല സിരിസേന വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്ന സഹചര്യത്തില്‍ രാജപക്‌സെ തോല്‍വി സമ്മതിച്ചതായി പ്രസ്താവന ഇറക്കി.

ആദ്യഘട്ട വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ 56.5 ശതമാനം വോട്ടാണ് സിരിസേന നേടിയത്.രാജപക്‌സേയ്ക്ക് 42 ശതമാനം വോട്ടാണ് നേടാനായത്.തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച രാജപക്‌സേ അധികാര മാറ്റം സുഗമമായി നടത്തുമെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി അറിയിച്ചു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ടെംപിള്‍ ടീസ് രജപക്ഷെ ഒഴിയുകയും ചെയ്തു.

രാജപാക്‌സെ സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്നു സിരിസേന. നാടകീയമായി രാജിവച്ചാണ് അദ്ദേഹം മത്സര രംഗത്തെത്തിയത്. ഇരുവരെയും കൂടാതെ മറ്റ് 17 സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ന്യൂനപക്ഷ മേഖലകളില്‍ നിന്നും തമിഴ് ഭൂരിപക്ഷമുള്ള വടക്കന്‍ മേഖലയില്‍ നിന്നുമുള്ള വോട്ടാണ് സിരിസേനയെ സഹായിച്ചത്.ജാഫ്‌നയില്‍ നിന്നു മാത്രം 2,53,574 വോട്ടുകളാണ് അദ്ദേഹത്തിന് കിട്ടിയത്.കഴിഞ്ഞ രണ്ടു തവണയായി രാജപക്‌സെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ്. എല്‍ടിടിഇക്കെതിരായ നടപടിയിലൂടെ സിംഹളര്‍ക്കിടയില്‍ നേടിയ ജനപ്രീതിയാണ് കഴിഞ്ഞ രണ്ടുതവണ അധികാരത്തിലത്തൊന്‍ രാജപക്‌സെക്ക് തുണയായത്.

INDIANEWS24 COLOMBO

Leave a Reply