മുംബൈ:ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഭാര്യമാരെയും കാമുകമാരെയും കൂടെ കൂട്ടേണ്ടതില്ലെന്ന് ബി സി സി ഐ.ആഗസ്റ്റ് 12ന് ശ്രീലങ്കയുമായി തുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ മാത്രമാകണം ടീമിന്റെ ശ്രദ്ധയെന്നും ബി സി സി ഐ നിര്‍ദ്ദേശിച്ചു.
ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് ബംഗ്ലാദേശ് പര്യടനത്തിന് ശേഷം കുടുംബത്തോടൊപ്പവും പ്രിയപ്പെട്ടവര്‍ക്കൊപ്പവും സമയംചിലവഴിക്കാന് അവസരം ലഭിച്ചതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.വിദേശപരമ്പരകളില്‍ വിരാട് കോഹ്ലി കാമുകി അനുഷ്ക ശര്‍മയെ മിക്കപ്പോഴും കൂടെക്കൂട്ടാറുണ്ട്.ചിലപ്പോഴെല്ലാം ഇത് വിവാദങ്ങള്‍ക്ക് കാരണവുമായിട്ടുമുണ്ട്.മറ്റുതാരങ്ങളും കുടുംബാംഗങ്ങളെ കൂടെകൂട്ടുന്നത് പതിവാണ്.വിരാട് കോഹ്ലി ടെസ്റ്റ് നായകനായതിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ സമ്പൂര്‍ണ പരമ്പരയാണ് ശ്രീലങ്കയിലേത്.
INDIANEWS24.COM Sports Desk