728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീലങ്കന്‍ തമിഴര്‍ക്ക് സമത്വവും  ആത്മാഭിമാനവും ഉറപ്പുവരുത്തണം: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ തമിഴ് ജനതയ്ക്ക് അവിടെയുള്ള മറ്റു പൌരന്മാര്‍ക്ക് തുലയമായ  നീതിയും ആത്മാഭിമാനവും ഉറപ്പാക്കാന്‍ ശ്രീലങ്കന്‍ ഭരണകൂടം തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യ കൌണ്‍സില്‍ മുഖ്യമന്ത്രിയടക്കം ആറു എം.പിമാര്‍ ഡല്‍ഹിയിലെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യ ജാഫ്നയിലെ ഭരണകക്ഷിയായ തമിഴ് ദേശീയ സഖ്യ(ടി.എന്‍.എ) ത്തിലെ എം.പിമാരാണ് ശനിയാഴ്ച്ച ഡല്‍ഹിയിലെത്തിയത്.  അവിടെയുള്ള തമിഴ് ജനതയുടെ പുരോഗതിക്കും പുനരധിവാസത്തിനും വേണ്ടി ഇന്ത്യയുടെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്ന്  പ്രധാനമന്ത്രി എം.പിമാര്‍ക്ക് ഉറപ്പുനല്‍കി. ശ്രീലങ്കയുടെ ഐക്യതയെ രൂപപ്പെടുത്തിയെടുക്കുമ്പോള്‍ തമിഴ് ജനതയെ കൂടി അതിന്റെ ഭാഗമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

തമിഴ് ജനതയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ശ്രീലങ്കന്‍ ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിയനുസരിച്ച് രാഷ്ട്രീയ പരിഹാരം കാണാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. 1980കളില്‍ ഇന്ത്യന്‍ പിന്തുണയോടെയാണ് പതിമൂന്നാം ഭേദഗതി നിലവില്‍ വന്നത്.

ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യ കൌണ്‍സില്‍ മുഖ്യമന്ത്രി ആര്‍.സമ്പാദന്‍ അടക്കമുള്ള ആറു എം.പിമാരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചക്കെത്തിയത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും ഇവര്‍ കൂടിക്കാഴ്ച്ച നടത്തി.

INDIANEWS24  NATIONAL DESK

 

Leave a Reply