728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീറാം വെങ്കിട്ടറാമിന് ജാമ്യം.

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഐ.എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം.വഞ്ചിയൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.തെളിവ് ശേഖരണത്തിന് കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ചികിത്സയിലാണെന്ന മെഡിക്കല്‍ റിപ്പോട്ടിനടിസ്ഥാനത്തിലാണ് ആവശ്യം തള്ളിയത്. പരിക്കിന്റെ പേരില്‍ മൂന്നു ദിവസമായിട്ടും ശ്രീരാമന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. എന്നാല്‍ ജാമ്യവ്യവസ്ഥയില്‍ ശ്രീറാം സ്വയം ഒപ്പിട്ടത് അട്ടിമറിയാണെന്ന് ഇതോടെ വ്യക്തമായി.ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത് സിറാജ് പത്രമാണ്.പക്ഷേ കോടതി അതിന്മേല്‍ തീര്‍പ്പ് കല്‍പ്പിച്ചില്ല. അപകടം ഉണ്ടായ സമയം മുതല്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമം മ്യൂസിയം എസ്.ഐയുമായി ചേര്‍ന്ന് ശ്രീറാം നടത്തിയെന്ന് പത്രത്തിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകല്‍ വാദിച്ചു.

Leave a Reply