728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീബാല കെ മേനോന്‍ സംവിധായികയാകുന്നു; ദിലീപ് നായകന്‍

ശ്രീബാല കെ മേനോന്‍ സ്വതന്ത്ര സംവിധായികയാകുന്ന ചിത്രത്തില്‍ ദിലീപ് നായകനാകും.പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്‌.

ശ്രീബാലയുടെ ആദ്യ ചിത്രത്തിന് വേറെയുമുണ്ട് പ്രത്യേകതകള്‍.സുഹാസിനി ആദ്യമായി ദിലീപിനൊപ്പം ശ്രദ്ധേയ വേഷം ചെയ്യും.നായിക പുതുമുഖമായിരിക്കും.ഒരു ചെറുകഥയെ വിപുലപ്പെടുത്തിക്കൊണ്ടാണ് കഥപറയാനൊരുങ്ങുന്നത്.

അഞ്ചലി മേനോന്‍,രേവതി എസ് വര്‍മ്മ എന്നിവര്‍ക്കു ശേഷം മലയാള സിനിമയ്ക്കായി ഫ്രെയിം ചേര്‍ത്തുവെക്കുന്ന മൂന്നാമത്തെ സിനിമാക്കാരിയായുകയാണ്‌ ശ്രീബാല കെ മേനോന്‍.ഷോര്‍ട്ട് ഫിലിമുകള്‍  ചെയ്തിട്ടുള്ളതിനൊപ്പം സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചതിന്റെ കൂടി അനുഭവ സമ്പത്തുമായാണ് ശ്രീബാല ഈ ഉദ്യമത്തിനിറങ്ങിയിരിക്കുന്നത്.പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ കഥ കേട്ട് അതിന്റെ യുക്തി മനസ്സിലാക്കി ദിലീപ് ഡേറ്റ് നല്‍കുകയായിരുന്നുവെന്ന് സംവിധായിക പറഞ്ഞു.ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ തിരുവനന്തപുരത്തായിരിക്കും ചിത്രീകരിക്കുക.

ശശികുമാര്‍,ദിലീപ്,സുഹാസിനി തുടങ്ങിയരെ സിനിമയില്‍ ഒന്നിപ്പിക്കാനായതിന്റെ ഹരത്തിലാണ് ശ്രീബാല.എല്ലാവര്‍ക്കും തുല്യ പ്രാധാന്യമുള്ളതായിരിക്കും സിനിമയിലെ കഥാപാത്രങ്ങളെന്ന് അവര്‍ വ്യക്തമാക്കി.

INDIANEWS24.COM MOVIES

Leave a Reply