728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: അമൂല്യ സ്വത്തുക്കള്‍ മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്ത് മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്.സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ക്ഷേത്രത്തിലെ അമൂല്യ സ്വത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ പഠിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ചതാണ് വിദഗ്ധ സമിതി.ലണ്ടനിലെ മ്യൂസിയത്തിന്റെ മാതൃകയില്‍ മ്യൂസിയം ഉണ്ടാക്കി സ്വത്ത് സംരക്ഷിക്കാമെന്നാണ് ശുപാര്‍ശ.അമൂല്യ വസ്തുക്കള്‍ ഘട്ടം ഘട്ടമായി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാം.ഇതിനായി വൈകുണ്ഠം ഓഡിറ്റോറിയമോ സമീപ സ്ഥലങ്ങളോ ഉപയോഗിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശത്തോട് ഭരണസമിതി അനുകൂല നിലപാടാണ് എടുത്തത്. സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോടതി ആവശ്യപ്പെട്ടാല്‍ ആറുമാസത്തിനകം മ്യൂസിയത്തിനായുള്ള പദ്ധതി രേഖ സമര്‍പ്പിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അടുത്ത ഏപ്രിലില്‍ കോടതി കേസ് വീണ്ടും പരിഗണിക്കും.

INDIANEWS24 NEWDELHI

Leave a Reply