728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി ലോകത്തിനു വെളിപ്പെടുന്നു;മുന്നൂറു കോടി രൂപ ചെലവില്‍ പ്രദര്‍ശനശാല

തിരുവനന്തപുരം∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറയിലെ അമൂല്യനിധിയുടെ പ്രദർശനശാലയൊരുക്കാനുള്ള നിർദേശം തിരുവനന്തപുരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരുമായി ചർച്ച ചെയ്തു.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ചേംബർ ഓഫ് കൊമേഴ്സ്, ട്രിവാൻഡ്രം സിറ്റി കണക്ട്, ട്രിവാൻഡ്രം അജൻഡ ടാസ്ക് ഫോഴ്സ്, കോൺഫെഡറഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രീസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്  പദ്ധതിയ്ക്ക്  രൂപം നല്‍കിയത്.സുപ്രീം കോടതിയുടെയും തിരുവിതാംകൂർ രാജകുടുംബത്തിന്റെയും അനുവാദം ലഭിച്ചാൽ പദ്ധതിയുമായി .മുന്നോട്ടുപോകാമെന്ന നിലപാടാണ് ഇരുവരുമെടുത്തത്

എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറു നിലവറകളിലായാണു പത്മനാഭസ്വാമി ക്ഷേത്രത്തിലെ  നിധിശേഖരം സൂക്ഷിച്ചിരിക്കുന്നത്. ആയിരക്കണക്കിനു സ്വർണമാലകൾ, അമൂല്യ രത്നങ്ങൾ, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 സ്വർണ കലശക്കുടങ്ങൾ, രത്നങ്ങൾ പതിച്ച കിരീടം, രത്നങ്ങളാൽ കവചിതമായ ചതുർബാഹു അങ്കി, സ്വർണമണികൾ, സ്വർണദണ്ഡുകൾ, 750 കിലോ സ്വർണനാണയങ്ങൾ എന്നിങ്ങനെ 42,000 വിശുദ്ധവസ്തുക്കൾ. ബി നിലവറ ഇനിയും തുറന്നിട്ടില്ല. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിവസ്തുക്കളുടെ മൂല്യനിർണയം നടത്തിയപ്പോഴാണു നിധിരഹസ്യം ലോകമറിഞ്ഞത്. അപൂര്‍വ്വ നിധിശേഖരത്ത്തിന്റെ വാര്‍ത്ത പുറത്ത് വന്നതിനെത്തുടര്‍ന്ന്  ക്ഷേത്രത്തിലേക്കുള്ള സന്ദർശകരുടെ തിരക്ക് വര്‍ദ്ധിച്ചതായി അറിയുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം തന്നെ ഒരുക്കുവാനുദ്ദേശിക്കുന്ന ഈ  നിധിപ്രദർശനം കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ  വലിയൊരു  കുതിച്ചുചാട്ടത്തിനു ഈ നിധി പ്രദര്‍ശന ശാല   വഴിയൊരുക്കുമെന്നാണു വിലയിരുത്തൽ..മറ്റൊരു ലോകാദ്ഭുതമായി മാറാനുള്ള മൂല്യം നിധിശേഖരത്തിനുണ്ട്. ഏകദേശം  മുന്നൂറു കോടി രൂപയാണ് ഇന്ന് ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷാ  സൗകാര്യങ്ങളോടെ ഈ പ്രദര്‍ശനശാല  സജ്ജമാക്കാന്‍ ചെലവ് പ്രതീക്ഷിക്കുന്നത്. സന്ദർശകരിൽ നിന്നു മാത്രം പ്രതിവർഷം 50 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.വിഴിഞ്ഞം പദ്ധതിക്ക് പുറമേ നിധിയുടെ പ്രദര്‍ശനശാല കൂടി വരുന്നതോടെ തിരുവനന്തപുരം വന്‍ വികസന കുതിപ്പിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ.

INDIANEWS24 TVPM DESK

Leave a Reply