728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീനിവാസന്‍ ഐ പി എല്‍ വാതുവെപ്പില്‍ ഏര്‍പ്പെട്ടില്ല; എന്നാല്‍ എതിര്‍ത്തതുമില്ല

ന്യൂഡല്‍ഹി:ഐ പി എല്‍ വാതുവെപ്പ് ആരോപണം അന്വേഷിച്ച ജസ്റ്റീസ് മുഗ്ദല്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ മുന്‍ ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന് ക്ലീന്‍ചിറ്റ്.വാതുവെപ്പില്‍ ശ്രീനിവാസന് പങ്കില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ഇതേ കുറിച്ച് അറിയാമായിരുന്നിട്ടും അദ്ദേഹം ഒന്നും ചെയ്തില്ലെന്നും പറയുന്നുണ്ട്.ബി സി സി ഐ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

വാതുവെപ്പില്‍ പങ്കില്ലെന്ന് കണ്ടെത്തിയ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥന്‍ മെയ്യപ്പനെയും ആരോപണത്തില്‍ നിന്നും ഒഴിവാക്കിയെങ്കിലും ഇടനിലക്കാരുമായി ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും രാജസ്ഥാന്‍ റോയല്‍സ് സഹഉടമയുമായ രാജ് കുന്ദ്ര ഐ പി എല്‍ ചട്ടങ്ങള്‍ ലംഘിച്ചതായി പറയുന്നുണ്ട്. ഐ പി എല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുന്ദര രാമനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ശ്രീനിവാസനും മെയ്യപ്പനും വാതുവയ്പില്‍ ഏര്‍പ്പെട്ടതിന് തെളിവില്ലെന്ന് 35 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്, ശ്രീനിവാസനടക്കം നാലു പേര്‍ക്ക്, താരങ്ങള്‍ ഐ പി എല്‍ ചട്ടങ്ങള്‍ ലംഘിച്ചതായി അറിയാമായിരുന്നു. എന്നാല്‍ ആരും തന്നെ ആ താരത്തിനെതിരെ നടപടി എടുക്കാന്‍ തയ്യാറായില്ല. ഇത് വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല ഐ പി എല്‍ വാതുവയ്പിന്റെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രീനിവാസന്‍ ശ്രമിച്ചതായും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാതുവയ്പുകാരെ ഹോട്ടലില്‍ വച്ച് മെയ്യപ്പന്‍ കണ്ടിരുന്നു. എന്നാല്‍ വാതുവയ്പില്‍ ഏര്‍പ്പെട്ടു എന്നതിന് തെളിവില്ല. ഐ പി എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു മെയ്യപ്പന്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐ പി എല്‍ നിയമങ്ങള്‍ ലംഘിച്ചു കൊണ്ടാണ് രാജ് കുന്ദ്ര വാതുവയ്പുകാരുമായി ബന്ധപ്പെട്ടത്. മാത്രമല്ല രാജ് കുന്ദ്രയ്‌ക്കെതിരായ അന്വേഷണം രാജസ്ഥാന്‍ പൊലീസ് നിര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ പി എല്‍ സി.ഇ.ഒ സുന്ദരരാമന് വാതുവയ്പുകാരില്‍ ഒരാളുടെ ഫോണ്‍ നന്പര്‍ അറിയാമായിരുന്നു. അയാളുടെ നന്പറിലേക്ക് എട്ടു തവണ സുന്ദരരാമന്‍ വിളിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

INDIANEWS24 NEWDELHI

Leave a Reply