728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീനിയും മുകേഷും ഒന്നിക്കുന്നു:ഇനിയ നായിക

കൊല്ലം:ഏറെക്കാലത്തിനു ശേഷം ബിസിനസ് പങ്കാളികള്‍ കൂടിയായ ശ്രീനിവാസനും മുകേഷും ഒന്നിക്കുന്നു.ശ്രീനിവാസന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന റൗഡി കടുകോളം വലുത് എന്ന ചിത്രത്തിലാണ് ഈ കൂടിച്ചേരല്‍.മുന്‍കാല പ്രിയന്‍ ചിത്രങ്ങള്‍,ഫ്രണ്ട്‌സ്, ഇംഗ്ലീഷ് മീഡിയം, ഉദയനാണ് താരം, കഥ പറയുമ്പോൾ ഉൾപ്പെടെ നിരവധി സൂപ്പര്‍ ഹിറ്റ്‌ സിനിമകളില്‍ മുകേഷും ശ്രീനിയും ഒന്നിച്ചിട്ടുണ്ട്. ലൂമിയർ ഫിലിംസിന്റെ ബാനറിൽ കഥ പറയുമ്പോള്‍,തട്ടത്തിൻ മറയത്ത്,​ തിര എന്നീ സൂപ്പര്‍ ഹിറ്റ്‌ സിനിമകളും ഇവർ നിർമ്മിച്ചു. 

iniyaകാളിദാസ  ഇന്റർനാഷണലിന്റെ ബാനറിൽ മുകേഷിന്റെ സഹോദരി സന്ധ്യാ രാജേന്ദ്രൻ നിർമ്മിച്ച് ജഗാംഗീർ ഷംസ് സംവിധാനം ചെയ്യുന്ന  റൗഡിയില്‍ ഇനിയയാണ്  നായികയാവുന്നത്‌.ചിത്രീകരണം കൊല്ലത്ത് നടക്കും.

മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, സുനിൽ സുഖദ, ദിവ്യ ദർശൻ, കെ.പി .എ. സി. ലളിത എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ വിക്രം എസ്. പിള്ള. കാമറ:  സഞ്ജീവ് ശങ്കർ. ഹൈഡ് ആൻഡ് സീക്ക് എന്ന സിനിമയ്ക്കു ശേഷം കാളിദാസ ഇന്റർനാഷണൽ നിർമ്മിക്കുന്ന സിനിമയാണ് റൗഡി കടുകോളം വലുത്.

INDIANEWS MOVIES

Leave a Reply